LiveTV

Live

Kerala

കളമശ്ശേരി എസ്.ഐക്കെതിരെ പരാതി നൽകുമെന്ന് സക്കീര്‍ ഹുസൈന്‍

എസ്.ഐയെ ഭീഷണിപ്പെടുത്തിയിട്ടില്ല.വിദ്യാർഥികളുമായി ബന്ധപ്പെട്ട വിഷയത്തിലാണ് എസ്.ഐയെ വിളിച്ചത് 

കളമശ്ശേരി എസ്.ഐക്കെതിരെ പരാതി നൽകുമെന്ന് സക്കീര്‍ ഹുസൈന്‍

കളമശേരി എസ്‌.ഐ അമൃത് രംഗനെതിരെ സി.പി.എം കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കും. ഫോൺ സംഭാഷണം ചോർത്തി മാധ്യമങ്ങൾക്ക് നൽകിയത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാണിച്ചാണ് പരാതി നല്‍കുക.

കഴിഞ്ഞ ദിവസം എസ്.എഫ്‌.ഐ നേതാവിനെ കസ്റ്റഡിയിലെടുത്തത് ചോദ്യം ചെയ്ത് കളമശേരി എസ്‌.ഐ അമൃത രംഗനുമായി സി.പി.എം ഏരിയ സെക്രട്ടറി സക്കീർ ഹുസൈന്‍ നടത്തിയ ഫോണ്‍ സംഭാഷണം വിവാദമായിരുന്നു. സംഭാഷണം റെക്കോര്‍ഡ് ചെയ്യാന്‍ ലക്ഷ്യമിട്ട് എസ്.ഐ ബോധപൂര്‍വ്വം പ്രകോപനം ഉണ്ടാക്കുകയായിരുന്നുവെന്ന് സക്കീര്‍ ഹുസൈന്‍ ആരോപിച്ചു.

ഉന്നത ഉദ്യോഗസ്ഥരുടെയും പരാതിക്കാരുടെയും ഫോണ്‍ സംഭാഷണങ്ങള്‍ എസ്.ഐ റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ടെന്നും സക്കീര്‍ ഹുസൈന്‍ പറഞ്ഞു. അതേസമയം, തന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചപ്പോൾ പ്രതിരോധിക്കുക മാത്രമാണ് ചെയ്തതെന്നാണ് എസ്‌.ഐ അമൃത രംഗന്റെ വാദം. എസ്.ഐയുടെ നടപടിയെ ചോദ്യം ചെയ്ത് വി.ടി ബല്‍റാം എം.എല്‍.എയടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു.