LiveTV

Live

Kerala

ഓണത്തിന് ചെന്നൈ, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക് സ്പെഷ്യല്‍ ട്രെയിനുകള്‍

ഈ ഓണക്കാലത്ത് 15 സ്പെഷ്യല്‍ ട്രെയിനുകളാണ് റെയില്‍വെ യാത്രക്കാര്‍ക്ക് അനുവദിച്ചിട്ടുള്ളത്. ആറു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതായും റെയിൽവേ

ഓണത്തിന് ചെന്നൈ, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക്  സ്പെഷ്യല്‍ ട്രെയിനുകള്‍

ഓണത്തിരക്ക് കണക്കിലെടുത്ത് പ്രത്യേക ട്രെയിനുകള്‍ ഓടിക്കാന്‍ റെയില്‍വെ തീരുമാനിച്ചു. കൂടാതെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ആറു ട്രെയിനുകളില്‍ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിച്ചതായും റെയില്‍വെ അറിയിച്ചു.

മംഗലാപുരം റൂട്ടില്‍:

  1. തിരുവനന്തപുരം - മംഗലാപുരം (06095): സെപ്തംബര്‍ 9 ന് വൈകിട്ട് 6.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് മംഗലാപുരത്ത് എത്തും.
  2. തിരുവനന്തപുരം -മംഗലാപുരം സുവിധ സ്പെഷ്യൽ (82641): സെപ്തംബര്‍ 11 ന് വൈകിട്ട് 6.05ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.30ന് മംഗലാപുരത്ത് എത്തും.
  3. മംഗലാപുരം -തിരുവനന്തപുരം (06096): സെപ്തംബര്‍ 10, 12 തീയതികളിൽ ഉച്ചയ്ക്ക് 12.15ന് പുറപ്പെട്ട് അടുത്ത ദിവസം പുലർച്ചെ 3.05ന് തിരുവനന്തപുരത്ത് എത്തും.

ചെന്നൈ റൂട്ടില്‍:

  1. സുവിധ സ്പെഷ്യൽ എം.ജി.ആര്‍ ചെന്നൈ സെൻട്രൽ - കൊച്ചുവേളി (82635): സെപ്തംബര്‍ 9 ന് രാത്രി 7 മണിക്ക് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.15 ന് കൊച്ചുവേളിയിൽ എത്തും.
  2. കൊച്ചുവേളി - എം.ജി.ആര്‍ ചെന്നൈ സെൻട്രൽ (06076): സെപ്തംബർ 10 ന് വൈകിട്ട് 6.05 ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 11.20ന് ചെന്നൈ സെൻട്രലിൽ എത്തും.
  3. എം.ജി.ആര്‍ ചെന്നൈ സെൻട്രൽ - എറണാകുളം ജംഗ്‌ഷൻ (06077): സെപ്തംബര്‍ 11 ന് രാത്രി 7 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 8.45 ന് എറണാകുളം ജംഗ്‌ഷനിൽ എത്തും.
  4. എറണാകുളം ജംഗ്‌ഷൻ - ചെന്നൈ സെൻട്രൽ (06078): സെപ്തംബര്‍ 12 ന് വൈകിട്ട് 5.15 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.30ന് ചെന്നൈ സെൻട്രലിൽ എത്തും.
  5. ചെന്നൈ സെൻട്രൽ - കൊച്ചുവേളി സുവിധ (82637): സെപ്തംബര്‍ 10ന് ഉച്ചയ്ക്ക് 3 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 9.05ന് കൊച്ചുവേളിയിൽ എത്തും.
  6. കൊച്ചുവേളി - ചെന്നൈ സെൻട്രൽ സുവിധ (82638): സെപ്തംബര്‍ 11ന് ഉച്ചയ്ക്ക് 12.40 ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 5.25 ന് ചെന്നൈ സെൻട്രലിൽ എത്തും.
ഓണത്തിന് ചെന്നൈ, മംഗലാപുരം, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലേക്ക്  സ്പെഷ്യല്‍ ട്രെയിനുകള്‍

ബാംഗളുരു റൂട്ടില്‍:

  1. ബനസ്‌വാടി-കൊച്ചുവേളി ട്രെയിന്‍ (06557) സെപ്തംബര്‍ 6, 9 തീയതികളില്‍ വൈകീട്ട് 03.40 ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 6.50 ന് കൊച്ചുവേളിയില്‍ എത്തിച്ചേരും.
  2. കൊച്ചുവേളിയില്‍ കൃഷ്ണരാജാപുരം ട്രെയിന്‍ (06558) കൊച്ചുവേളിയില്‍ നിന്ന് സെപ്തംബര്‍ 7, 10 തീയതികളില്‍ ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് അടുത്ത ദിവസം പുലര്‍ച്ചെ 4 മണിക്ക് കൃഷ്ണരാജപുരത്ത് എത്തിച്ചേരും.

സെക്കന്ദരാബാദ് റൂട്ടില്‍:

  1. സെപ്തംബര്‍8 ന് വൈകിട്ട് 4.35ന് സെക്കന്ദരാബാദിൽ നിന്ന് പുറപ്പെട്ടുന്ന സെക്കന്തരാബാദ്-കൊച്ചുവേളി സ്‌പെഷ്യൽ ട്രെയിൻ (07119) പത്തിന് പുലർച്ചെ ഒന്നിന് കൊച്ചുവേളിയിലെത്തും.
  2. കൊച്ചുവേളിയിൽ നിന്ന് സെപ്തംബര്‍ 13ന് രാത്രി 9.20 ന് പുറപ്പെടുന്ന കൊച്ചുവേളി സെക്കന്തരാബാദ് സ്‌പെഷ്യൽ ട്രെയിൻ (07120) 15 ന് പുലർച്ചെ 3.35 ന് സെക്കന്ദരാബാദിൽ എത്തിച്ചേരും.

നിസാമാബാദ് റൂട്ടില്‍:

  1. എട്ടിന് രാവിലെ 9.10 ന് നിസാമാബാദിൽ നിന്ന് പുറപ്പെടുന്ന നിസാമാബാദ് എറണാകുളം സ്‌പെഷ്യൽ ട്രെയിൻ (07505) ഒൻപതിന് ഉച്ചയ്ക്ക് മൂന്നരക്ക് എറണാകുളത്തെത്തും.
  2. എറണാകുളത്ത് നിന്ന് 13ന് രാത്രി 11 ന് പുറപ്പെടുന്ന എറണാകുളം ജംഗ്ഷൻ നിസാമാബാദ് സ്‌പെഷ്യൽ ട്രെയിൻ (07504) 15 ന് പുലർച്ചെ 2.30 ന് നിസാമാബാദിൽ എത്തും.

യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ആറു ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതായും റെയിൽവേ അറിയിച്ചു. ഭാവ്നഗർ-കൊച്ചുവേളി എക്സ്പ്രസ് (19260), കൊച്ചുവേളി-ഭാവ്നഗർ (19259) എന്നീ ട്രെയിനുകളില്‍ ഒരു എ.സി ത്രീ ടയർ കോച്ച് വർധിപ്പിച്ചു. സെപ്തംബർ 24 വരെ ഭാവ്നഗറിൽ നിന്നും പുറപ്പെടുന്ന സർവീസുകൾക്കും 26 വരെ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന സർവീസുകൾക്കുമാണ് കോച്ചു വർധന.