LiveTV

Live

Kerala

യു.ഡി.എഫ് കൺവെൻഷനിൽ ‍ പി.ജെ ജോസഫിന് ജോസ് അനുകൂലികളുടെ കൂവൽ

അതേസമയം കെ. മാണിയെ പ്രകീര്‍ത്തിച്ചാണ് ജോസഫ് പ്രസംഗം ആരംഭിച്ചത്.

യു.ഡി.എഫ് കൺവെൻഷനിൽ ‍ പി.ജെ ജോസഫിന് ജോസ് അനുകൂലികളുടെ കൂവൽ

പാലായിലെ യു.ഡി.എഫ് കൺവെൻഷനിൽ പ്രസംഗിക്കാനെത്തിയ പി.ജെ ജോസഫിനെ കൂക്കിവിളിച്ച് ജോസ് കെ. മാണി വിഭാഗം പ്രവര്‍ത്തകര്‍. പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോഴാണ് സദസില്‍ നിന്നും കൂവലുയര്‍ന്നത്. സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില അനുവദിക്കാന്‍ ജോസഫ് തയാറാകാത്തതിനായിരുന്നു ജോസ് കെ. മാണി വിഭാഗം പ്രവര്‍ത്തകരുടെ പ്രതിഷേധം. അതേസമയം കെ. മാണിയെ പ്രകീര്‍ത്തിച്ചാണ് ജോസഫ് പ്രസംഗം ആരംഭിച്ചത്.

ജോസ് കെ മാണിയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുമെന്ന് കൺവെൻഷനിൽ ജോസഫ് പ്രഖ്യാപിച്ചു. യു.ഡി.എഫ് സംവിധാനം നിലനില്‍ക്കേണ്ടതിന്റെ അനിവാര്യത എല്ലാവരും മനസിലാക്കണമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മൻ ചാണ്ടിയും യോഗത്തെ അഭിസംബോധന ചെയ്തു.

കേരള കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പേരില്‍ നല്കിയ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളിയിരുന്നു. ജോസഫ് വിഭാഗം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് ഈ പത്രിക തള്ളിയത്. അതേസമയം സ്വതന്ത്രനായി നല്കിയ രണ്ട് പത്രികകളും അംഗീകരിച്ചു. നാടകീയ രംഗങ്ങളാണ് പത്രികയുടെ സൂക്ഷപരിശോധനയ്ക്കിടയില്‍ നടന്നത്.