LiveTV

Live

Kerala

രണ്ടില ചിഹ്നമില്ല; ജോസ് ടോം സ്വതന്ത്രനായി മത്സരിക്കും 

ഏത് ചിഹ്നത്തിലും മത്സരിക്കാൻ തയാറാണെന്ന് ടോം ജോസ് പറഞ്ഞു.

രണ്ടില ചിഹ്നമില്ല; ജോസ് ടോം സ്വതന്ത്രനായി മത്സരിക്കും 

പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോമിന് രണ്ടില ചിഹ്നം ലഭിച്ചില്ല. കേരള കോണ്‍ഗ്രസ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പേരില്‍ നല്കിയ നാമനിര്‍ദ്ദേശ പത്രിക വരണാധികാരി തള്ളി. ജോസഫ് വിഭാഗം ശക്തമായ എതിര്‍പ്പ് ഉന്നയിച്ചതോടെയാണ് ഈ പത്രിക തള്ളിയത്. അതേസമയം സ്വതന്ത്രനായി നല്കിയ രണ്ട് പത്രികകളും അംഗീകരിച്ചു. നാടകീയ രംഗങ്ങളാണ് പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്കിടയില്‍ നടന്നത്.

കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെന്ന പേരില്‍ നല്കിയ പത്രികയെ ജോസഫ് കണ്ടത്തിലിന്റെ അഭിഭാഷകന്‍ ആദ്യം തന്നെ എതിര്‍ത്തു. തുടര്‍ന്ന് ജോസ് ടോമിന്റെ പത്രിക പരിശോധനയ്ക്ക് എടുത്തതോടോ തര്‍ക്കം രൂക്ഷമായി. സ്റ്റിയറിങ് കമ്മിറ്റിയുടെ പേരില്‍ സ്റ്റീഫന്‍ ജോര്‍ജ്ജും പ്രിന്‍സ് ലോക്കോസും ഒപ്പിട്ട പത്രിക അംഗീകരിക്കാനാകില്ലെന്ന് ജോസഫ് വിഭാഗം ശക്തമായി വാദിച്ചു.

വ്യാജ സീലുപയോഗിച്ചു എന്ന വാദവും ഉയര്‍ത്തി. എന്നാല്‍ മൂന്നാമതൊരാള്‍ക്ക് പാര്‍ട്ടി കാര്യങ്ങള്‍ എതിര്‍ക്കാന്‍ സാധിക്കില്ലെന്നും എതിര്‍പ്പുണ്ടെങ്കില്‍ ജോസഫ് നേരിട്ട് എത്തണമെന്നും ജോസ് പക്ഷം തിരിച്ചടിച്ചു. ഇതോടെയാണ് തീരുമാനം മുഖ്യവരണാധികാരിക്ക് മുന്നിലേക്ക് എത്തിയത്. വരണാധികാരിയും മുഖ്യവരണാധികാരിയും മണിക്കൂറുകളോളം ചര്‍ച്ച നടത്തിയ ശേഷമാണ് ജോസ് ടോമിന്റെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന പേരില്‍ നല്കിയ പത്രിക തള്ളാന്‍ തീരുമാനിച്ചത്.

സ്വതന്ത്രനായി നല്കിയ രണ്ട് പത്രികകള്‍ അംഗീകരിക്കുകയും ചെയ്തു. ചിഹ്നം ആദ്യം മുതലെ ആവശ്യമില്ലെന്നാണ് താന്‍ പറഞ്ഞതെന്നും പത്രിക തള്ളിയതില്‍ സങ്കടമില്ലെന്നും ജോസ് ടോം പ്രതികരിച്ചു. ജോസ് ടോമിന് രണ്ട് ഇല ലഭിക്കില്ലെന്ന് ഉറപ്പായതോടെ എതിര്‍പ്പ് ഉന്നയിച്ച് ജോസഫ് കണ്ടത്തില്‍ പത്രിക പിന്‍വലിക്കുകയും ചെയ്തു.