LiveTV

Live

Kerala

ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി; തിഹാർ ജയിലിലേക്ക് 

ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ സി.ബി.ഐ വിചാര ണ കോടതി ഉത്തരവിട്ടു. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കും

ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി; തിഹാർ ജയിലിലേക്ക് 

ഐ.എന്‍.എക്സ് മീഡിയ കേസില്‍ പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ തള്ളി. ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ സി.ബി.ഐ വിചാര ണ കോടതി ഉത്തരവിട്ടു. ചിദംബരത്തെ തിഹാര്‍ ജയിലിലേക്ക് അയക്കും. സെപ്തംബർ 19 വരെയാണ് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടത്.

ചിദംബരത്തെ തിഹാർ ജയിലിലേക്ക് അയക്കരുതെന്ന് നേരത്തേ അദ്ദേഹത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

നേരത്തേ എയര്‍സെല്‍ മാക്‌സിസ് കേസില്‍ ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനും സി.ബി.ഐ കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു.