LiveTV

Live

Kerala

കുറിച്യർമല പ്ലാന്റേഷനിൽ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടി കുറക്കുന്നതായി പരാതി 

പീവീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്നൂറോളം എസ്റ്റേറ്റ് തൊഴിലാളികൾ പ്രതിസന്ധിയിൽ

കുറിച്യർമല പ്ലാന്റേഷനിൽ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടി കുറക്കുന്നതായി പരാതി 

വയനാട്ടിൽ കുറിച്യർമല പ്ലാന്റേഷനിൽ തൊഴിലാളികളുടെ തൊഴിൽ ദിനങ്ങൾ വെട്ടി കുറക്കുന്നതായി പരാതി. പീവീസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള മുന്നൂറോളം എസ്റ്റേറ്റ് തൊഴിലാളികൾ പ്രതിസന്ധിയിൽ. ഇനിമുതൽ മാസത്തിൽ 10 തൊഴിൽദിനങ്ങൾ മാത്രം. കടുത്ത സാമ്പത്തിക പ്രതിസന്ധിയുള്ളതായി മാനേജ്മെന്റ് വിശദീകരണം. മാനേജ്മെന്റ് നടപടിക്കെതിരെ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക് നീങ്ങുകയാണ്.

പീവീസ് ഗ്രൂപ്പിന് കീഴിലുള്ള കുറിച്ച്യാര്‍മല പ്ലാന്റേഷനില്‍ കാപ്പി തേയില ഏലം ഡിവിഷനുകളിലായി ഇപ്പോള്‍ തൊഴിലെടുക്കുന്ന 300 ഓളം തൊഴിലാളികളാണ് പ്രതിസന്ധിയിലായത്. ഇനിമുതല്‍ മാസത്തില്‍ 10 ദിവസം മാത്രമാണ് ഇവര്‍ക്ക് തൊഴില്‍ ഉണ്ടാവുക. കമ്പനി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാലാണ് തുടര്‍ച്ചയായി തൊഴില്‍ നല്‍കാനാവാത്തതെന്നാണ് മാനേജ്മെന്റ് വിശദീകരണം.

ദിവസം 350 രൂപ വേതനത്തിന് ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് എസ്റ്റേറ്റ് മാനേജ്മെന്റ് തൊഴില്‍ ദിനങ്ങള്‍ വെട്ടിക്കുറച്ചതെന്നാണ് ആരോപണം. എസ്റ്റേറ്റ് ഭൂമി കയ്യേറുന്നതടക്കമുള്ള പ്രക്ഷോപ പരിപാടികളുമായി മുന്നോട്ടു പോവാനാണ് യൂണിയനുകളുടെ തീരുമാനം .