LiveTV

Live

Kerala

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചിയിലെ തകര്‍ന്ന റോഡുകളെക്കുറിച്ച് മീഡിയവണ്‍ പരമ്പര ചെയ്തിരുന്നു 

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കത്തിന്റെ അടിസ്ഥാനത്തിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് കേസെടുക്കാൻ ഉത്തരവിട്ടത്.

നഗരത്തിലെ ആറു പ്രധാന റോഡുകളുടെ ശോചനീയാവസ്ഥ പ്രത്യേകം എടുത്തു പറഞ്ഞാണ് ഹൈക്കോടതി വിഷയത്തിൽ സ്വമേധയാ ഇടപെട്ടിരിക്കുന്നത്. കലൂർ കടവന്ത്ര റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, തേവര റോഡ്, പൊന്നുരുന്നി പാലം റോഡ്, ചളിക്കവട്ടം റോഡ്, വൈറ്റില കുണ്ടന്നൂർ റോഡ് എന്നിവയാണ് കോടതി പരാമർശിച്ച പ്രധാന റോഡുകൾ. ഈ റോഡുകളുടെ അവസ്ഥ പരിതാപകരമാണെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.

റോഡുകളിൽ വാഹനം ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ്.ദിനം പ്രതി നിരവധി അപകടങ്ങൾ പതിവാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ കാത്തിൽ വ്യക്തമാക്കിയിരുന്നു. തുടർന്നാണ് ചീഫ് ജസ്റ്റിസിന്റെ ബഞ്ച് സ്വമേധയാ കേസെടുത്ത് നടപടികളാരംഭിച്ചത്. കേസിൽ സർക്കാരിനും പൊതുമരാമത്ത് വകുപ്പിനും കൊച്ചിൻ കോർപറേഷനും ഹൈക്കോടതി നോട്ടീസയക്കാനും ഉത്തരവായി.

റോഡുകളുടെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരമെന്ന് കൊച്ചി മേയര്‍
Also Read

റോഡുകളുടെ ശോചനീയാവസ്ഥക്ക് ഉടന്‍ പരിഹാരമെന്ന് കൊച്ചി മേയര്‍

റോഡുകളോ അതോ തോടുകളോ; ദുരിതയാത്രയായി കൊച്ചിയിലെ യാത്രകള്‍
Also Read

റോഡുകളോ അതോ തോടുകളോ; ദുരിതയാത്രയായി കൊച്ചിയിലെ യാത്രകള്‍