LiveTV

Live

Kerala

കരിപ്പൂരിന് പുതിയ ആഭ്യന്തര സര്‍വീസുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം

കരിപ്പൂരിനെ തഴയാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഇടപെല്‍ ഉണ്ടാവുന്നതായും ആക്ഷേപം

 കരിപ്പൂരിന് പുതിയ ആഭ്യന്തര സര്‍വീസുകള്‍ അനുവദിക്കാത്തതില്‍ പ്രതിഷേധം

കേരളത്തില്‍ നിന്ന് പുതുതായിയേര്‍പ്പെടുത്തുന്ന 39 ആഭ്യന്തര വിമാന സര്‍വീസുകളില്‍ കരിപ്പൂരിന് ഒരെണ്ണം പോലുമില്ലാത്തത് പ്രതിഷേധത്തിനിടയാക്കുന്നു. കരിപ്പൂരിനെ തഴയാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ഇടപെല്‍ ഉണ്ടാവുന്നതായും ആക്ഷേപം.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത വിമാന കന്പനികളുടെ യോഗത്തിലാണ് സംസ്ഥാനത്ത് പുതുതായി 39 ആഭ്യന്തര സര്‍വീസുകള്‍ തുടങ്ങാന്‍ ധാരണയായത്. ഇതില്‍ 23 സര്‍വീസുകള്‍ തിരുവനന്തപുരത്തുനിന്നും 16 സര്‍വീസുകള്‍ കണ്ണൂരില്‍ നന്നുമാണ്. വരുമാനത്തിന്റെ കാര്യത്തില്‍ രാജ്യത്ത് നേരത്തെ നാലാം സ്ഥാനത്തുണ്ടായിരുന്ന കരിപ്പൂര്‍ വിമാനതാവളത്തെ തകര്‍ക്കാന്‍ ചില കേന്ദ്രങ്ങളില്‍ നിന്നും ശ്രമം നടക്കുന്നതായി സാമൂഹ്യ പ്രവര്‍ത്തകര്‍ ആക്ഷേപിക്കുന്നു.

വരുമാനത്തിന്റെ കാര്യത്തില്‍ നിലവില്‍ രാജ്യത്ത് പത്താം സ്ഥാനമാണ് കരിപ്പൂര്‍ വിമാനതാവളത്തിനുള്ളത്. ഇത് കാരണം കരിപ്പൂരില്‍ നിന്നും സര്‍വീസ് നടത്താന്‍ കമ്പനികള്‍ക്ക് താല്‍പര്യമുണ്ട്. എന്നാല്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കരിപ്പൂര്‍ വിമാനത്താവളത്തോട് തുടരുന്ന അവഗണനയുടെ ഭാഗമാണ് പുതിയ സര്‍വീസുകള്‍ അനുവദിക്കാതിരുന്നതെന്നാണ് ആക്ഷേപം.