ജോസ് ടോമിന്റെ സൂക്ഷ്മ പരിശോധനയില്‍ തര്‍ക്കം രൂക്ഷമാകുന്നു
കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടില ജോസ് ടോമിന് നല്കുന്നതിനെപ്പറ്റിയാണ് തര്‍ക്കം

പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി ജോസ് ടോമിന്റെ നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ തര്‍ക്കം രൂക്ഷമാകുന്നു. കേരള കോണ്‍ഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടില ജോസ് ടോമിന് നല്കുന്നതിനെപ്പറ്റിയാണ് തര്‍ക്കം. ചിഹ്നത്തിനുള്ള അപേക്ഷയില്‍ ഒപ്പുവെച്ചിരിക്കുന്നത് പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിയല്ലയെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ പ്രധാന വാദം. ചിഹ്നം നല്കുന്നതില് എതിർപ്പ് ഉണ്ടായിരുന്നുവെങ്കിൽ പി. ജെ ജോസഫ് നേരിട്ട് എത്തണമായിരുന്നുവെന് ജോസ് ഗ്രൂപ്പ് നിലപാടെടത്തു. തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് നിരീക്ഷക എത്തി.