LiveTV

Live

Kerala

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; സി.ഐയെ സ്ഥലം മാറ്റി 

ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യപരിശോധന വൈകിപ്പിച്ചത് സി.ഐ യുടെ അറിവോടെയാണെന്ന് നേരത്തെ മീ‍ഡിയ വണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്; സി.ഐയെ സ്ഥലം മാറ്റി 

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ വീഴ്ച വരുത്തിയ തിരുവനന്തപുരം മ്യൂസിയം സി.ഐ ജി സുനിലിനെ കാസര്‍കോട്ടേക്ക് സ്ഥലംമാറ്റി. തൃക്കരിപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലേക്കാണ് സ്ഥലംമാറ്റം. ശ്രീറാം വെങ്കിട്ടരാമന്റെ വൈദ്യപരിശോധന വൈകിപ്പിച്ചത് സി.ഐ യുടെ അറിവോടെയാണെന്ന് നേരത്തെ മീ‍ഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബഷീര്‍ കൊല്ലപ്പെട്ട ദിവസം മ്യൂസിയം സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്നത് സി.ഐ സുനിലിനായിരുന്നു. എന്നാല്‍ അപകടം നടന്ന് ശ്രീറാമിനെ സ്റ്റേഷനിലെത്തിച്ചോള്‍ സി.ഐ സ്റ്റേഷനിലില്ലായിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലും രക്ത പരിശോധനക്കായി ശ്രീറാമിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ സ്വകാര്യ ആശുപത്രിയിലേക്ക് പോകാന്‍ അനുവദിച്ചതും പോലീസിന്റെ വീഴ്ചയായിരുന്നു.

കേസിൽ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനെ ചുമതലയിൽ നിന്നും മാറ്റിയിരുന്നു. എ.സി.പി ഷീൻ തറയിലിനെയാണ് മാറ്റിയത്. പകരം ക്രൈം ബ്രാഞ്ച് എസ്.പി എ ഷാനവാസിന് ചുമതല നൽകി ഡി.ജി.പി ഉത്തരവിറക്കിയിരുന്നു. എ.സി.പി ഷീൻ തറയിൽ കോടതിയിൽ നൽകിയ വിശദീകരണ റിപ്പോർട്ട് വിവാദമായ പശ്ചാതലത്തിലായിരുന്നു അദ്ദേഹത്തെ മാറ്റിയത്.