LiveTV

Live

Kerala

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തി 

നാളെ രാവിലെ രാജ്ഭവനിലാണ് പുതിയ ഗവർണറുടെ സത്യപ്രതിജ്ഞ

 ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കേരളത്തിലെത്തി 

കേരളത്തിന്റെ നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംസ്ഥാനത്ത് എത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ മന്ത്രിമാരും ചീഫ് സെക്രട്ടറിയും മറ്റു ഉദ്യോഗസ്ഥരും ചേർന്ന് സ്വീകരിച്ചു. സംസ്ഥാനത്തിന്റെ 22-ാമത് ഗവർണറായി ആരിഫ് ഖാൻ നാളെ രാവിലെ 11 മണിക്ക് ചുമതലയേക്കും.

നിയുക്ത ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പ്രൗഢോജ്ജ്വല സ്വീകരണമാണ് സംസ്ഥാനം നൽകിയത്. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ വ്യോമസേനയുടെ ടെക്നിക്കൽ ഏരിയയിലാണ് സ്വീകരണമൊരുക്കിയത്.

കേരള രാജ്ഭവനിലെത്തിയ അദ്ദേഹം നാളെ രാവിലെ 11 മണിക്ക് ചുമതലയേൽക്കും. ഹൈക്കോടതി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുക്കും. ഗവർണർ ആയിരുന്ന ജസ്റ്റിസ് പി. സദാശിവം കാലാവധി പൂർത്തിയാക്കി മടങ്ങിയ ഒഴിവിലേക്കാണ് മുൻ കേന്ദ്രമന്ത്രി കൂടിയായ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്ര സർക്കാർ കേരള ഗവർണറായി നിയമിച്ചത്. ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ സ്വദേശിയാണ് ആരിഫ് ഖാൻ.

Also read: മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണര്‍