LiveTV

Live

Kerala

ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരം വീണു; ഒരാൾ മരിച്ചു

ഒരാളുടെ നില അതീവ ഗുരുതരമാണ്

ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരം വീണു; ഒരാൾ മരിച്ചു

കാസർകോട് മുള്ളേരിയ പെരിയടുക്കത്ത് ഓടിക്കൊണ്ടിരുന്ന കാറിന്റെ മുകളിലേക്ക് മരം വീണു ഒരാൾ മരിച്ചു. ഒരാളുടെ നില അതീവ ഗുരുതരമാണ്. ആദൂർ കുണ്ടാർ ഉയിത്തടുക്കയിലെ അബ്ദുല്ലയുടെ മകൻ സാജിദ് (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് യു.കെ ഇബ്രാഹിമിന്റെ മകൻ സഫറിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുള്ള്യ ഭാഗത്തു നിന്ന് മുള്ളേരിയ ഭാഗത്തേക്ക് വരികയായിരുന്ന കാറിലേക്ക് മരം വീഴുകയായിരുന്നു.