LiveTV

Live

Kerala

അഞ്ച് മാസം മുമ്പ് തുഷാറിന്റെ ഫേസ്ബുക്ക് പേജിലും നാസില്‍ പരാതി പറഞ്ഞു; സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി നാസിലിന്റെ പഴയെ കമന്റ്

അഞ്ച് മാസം മുമ്പ് തുഷാറിന്റെ ഫേസ്ബുക്ക് പേജിലും നാസില്‍ പരാതി പറഞ്ഞു; സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി നാസിലിന്റെ പഴയെ കമന്റ്

അഞ്ച് മാസം മുമ്പ് തുഷാറിന്റെ ഫേസ്ബുക്ക് പേജില്‍ നീതി ആവശ്യപ്പെട്ട് നാസില്‍ അബ്ദുള്ളയുടെതായി വന്ന പരാതി വീണ്ടും ചര്‍ച്ചയാകുന്നു. ഫേസ്ബുക്കിലൂടെ തുഷാർ വെള്ളാപ്പള്ളിയോട് തനിക്ക് ലഭിക്കാനുള്ള പണം നല്‍കാന്‍ ആവശ്യപ്പെട്ട് നാസില്‍ എഴുതിയ കമന്റാണ് സാമൂഹിക മാധ്യമങ്ങളില്‍ വീണ്ടും ചര്‍ച്ചയാകുന്നത്. തൃശ്ശൂരില്‍ സ്ഥാനാര്‍ഥിയായി നിന്നിരുന്ന തുഷാര്‍ വോട്ടഭ്യർത്ഥിച്ചിട്ട ഫേസ്ബുക്ക് പോസ്റ്റിലാണ് വണ്ടി ചെക്ക് കേസിലെ പരാതിക്കാരൻ നാസിൽ അബ്ദുല്ല തനിക്ക് ലഭിക്കാനുള്ള പണം സൂചിപ്പിച്ച് കമന്റിട്ടത്.

ആദ്യം ആളുകൾക്ക് കൊടുക്കാനുള്ള പണം കൊടുത്ത് മാന്യത കാണിക്കു എന്നിട്ട് മതി ഇങ്ങനെയുള്ള ജനസേവനം എന്നും പൊതു രംഗത്ത് പ്രവർത്തിക്കുന്നവർ ജനങ്ങളോട് പ്രതിബദ്ധത ഉള്ളവരാകണമെന്നും തുഷാര്‍ വെള്ളാപ്പള്ളിക്ക് അത്തരം സത്യസന്ധതയില്ല എന്നാണ് തന്റെ വ്യക്തിപരമായ അനുഭവമെന്നും നാസില്‍ തുഷാറിന്റെ പോസ്റ്റിന്റെ താഴെ കുറിച്ചിട്ടുണ്ട്.

അഞ്ച് മാസം മുമ്പ് തുഷാറിന്റെ ഫേസ്ബുക്ക് പേജിലും നാസില്‍ പരാതി പറഞ്ഞു; സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായി നാസിലിന്റെ പഴയെ കമന്റ്

Also read: ‘തനിക്ക് നൽകിയ പിന്തുണയെ തകർക്കാന്‍ ശ്രമമുണ്ടായി, ലഭിക്കാനുള്ള പണവും നഷ്ടങ്ങളും നികത്തപ്പെടണം’; പ്രതികരണവുമായി നാസില്‍ അബ്ദുള്ള

അതെ സമയം തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസില്‍ നാസില്‍ അബ്ദുള്ള സിവിൽ കേസ് ഫയൽ ചെയ്തു. ദുബൈ കോടതിയിലാണ് സിവിൽ കേസ് നൽകിയത്. വണ്ടിചെക്ക് കേസില്‍ അജ്‌മാൻ കോടതിയിൽ ക്രിമിനൽ കേസ് തുടരുന്നതിനിടെയാണ് സിവിൽ കേസ് നൽകിയത്. കേസ് കോടതി ഫയലിൽ സ്വീകരിച്ചു.

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസില്‍ തനിക്ക് ലഭിക്കാനുള്ള പണവും നഷ്ടങ്ങളും സാമാന്യ മര്യാദയിൽ നികത്തപ്പെടണമെന്നും തനിക്ക് നൽകിയ പിന്തുണയെ തകർക്കാനുള്ള ശ്രമമുണ്ടായിയെന്നും നാസില്‍ ഇന്നലെ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു. കേസില്‍ സാമ്പത്തികവും അല്ലാത്തതുമായ വിലമതിക്കാനാവാത്ത ബുദ്ധിമുട്ടുകളെ മറികടക്കുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ സാധ്യതകളും അവസാനിച്ചിടത്ത് നിയമപരമായ സാധ്യതകളിലേക്ക് നീങ്ങിയതെന്നും പുതിയ സുപ്രഭാതങ്ങൾ വിജയത്തിന്റേതാകും എന്ന ശുഭപ്രതീക്ഷയിലാണ് ജീവിക്കുന്നതെന്നും നാസില്‍ അബ്ദുള്ള ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.