LiveTV

Live

Kerala

പി.എസ്.സി തട്ടിപ്പ് കേസിലെ സുപ്രധാന തെളിവുകള്‍ നശിപ്പിച്ചെന്ന് സംശയം

പി.എസ്.സി തട്ടിപ്പ് കേസിലെ സുപ്രധാന തെളിവുകള്‍ നശിപ്പിച്ചെന്ന് സംശയം

പി.എസ്.സി തട്ടിപ്പ് കേസിലെ സുപ്രധാന തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി സംശയിക്കുന്നുവെന്ന് അന്വേഷണ സംഘം. ഇന്ന് നടത്തിയ തെളിവെടുപ്പിലും നിര്‍ണായക തെളിവുകള്‍ കണ്ടെത്താനായില്ല. പ്രണവിന് ഉത്തരം അയച്ചു നല്‍കിയ സിം കാര്‍ഡും ഫോണും കണ്ടെത്തിയില്ല. ഗോകുലിന്റെ വീട്ടില്‍ നിന്ന് ഒരു ഫോണും രണ്ട് സിം കാര്‍ഡും കണ്ടെടുത്തെങ്കിലും ഇതില്‍ നിന്ന് ഉത്തരം അയച്ചിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്തേണ്ടി വരും.

ഇന്ന് നടത്തിയ പരിശോധനയില്‍ കണ്ടെടുത്ത സിം കാര്‍ഡും മൊബൈല്‍ ഫോണും പി.എസ്.സി തട്ടിപ്പിനായി ഉപയോഗിച്ചതല്ലെന്നാണ് അന്വേഷണ സംഗത്തിന്റെ നിഗമനം.