LiveTV

Live

Kerala

ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫിനെ കാണാന്‍ ജോസ് ടോം തയ്യാറായിരുന്നു, പക്ഷേ പാലായില്‍ നിന്ന് വിലക്കി: ജോസഫ് വിഭാഗം  

ജോസ് ടോം പി.ജെ ജോസഫിനെ കാണാന്‍ താല്‍പര്യമുണ്ടെന്ന് തന്നോട് പറഞ്ഞു. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ആരോ ഇടപെട്ട് കൂടിക്കാഴ്ചയില്‍ നിന്ന് സ്ഥാനാര്‍ഥിയെ പിന്തിരിപ്പിച്ചു.

ചിഹ്നം ആവശ്യപ്പെട്ട് പി.ജെ ജോസഫിനെ കാണാന്‍ ജോസ് ടോം തയ്യാറായിരുന്നു, പക്ഷേ പാലായില്‍ നിന്ന് വിലക്കി: ജോസഫ് വിഭാഗം  

രണ്ടില ചിഹ്നം ആവശ്യപ്പെട്ട് സ്ഥാനാര്‍ഥിയായ ജോസ് ടോം ബന്ധപ്പെട്ടിരുന്നുവെന്ന് ജോസഫ് ഗ്രൂപ്പ് നേതാവ് സജി മഞ്ഞക്കടമ്പില്‍. എന്നാല്‍ പാലായില്‍ നിന്ന് തന്നെ ജോസ് ടോം - പി.ജെ ജോസഫ് കൂടിക്കാഴ്ചയ്ക്ക് തടയിട്ടു. യു.ഡി.എഫ് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ട്. ഇത് യു.ഡി.എഫ് നേതാക്കള്‍ ഗൌരവമായി കാണണമെന്നും സജി മഞ്ഞക്കടമ്പില്‍ മീഡിയവണിനോട് പറഞ്ഞു.

ഇന്നലെ ജോസ് ടോം പി.ജെ ജോസഫിനെ കാണാന്‍ താല്‍പര്യമുണ്ടെന്ന് തന്നോട് പറഞ്ഞു. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ ആരോ ഇടപെട്ട് കൂടിക്കാഴ്ചയില്‍ നിന്ന് സ്ഥാനാര്‍ഥിയെ പിന്തിരിപ്പിച്ചു. കോണ്‍ഗ്രസ് നേതാക്കള്‍ ബന്ധപ്പെട്ടപ്പോഴും പി.ജെ. ജോസഫ് പറഞ്ഞത് ചിഹ്നം നല്‍കാന്‍ വര്‍ക്കിങ് ചെയര്‍മാന്റെ പേരില്‍ കത്ത് നല്‍കിയാല്‍ മതിയെന്നാണ്. സ്ഥാനാര്‍ഥിയെ രണ്ടില ചിഹ്നത്തില്‍ മത്സരിപ്പിക്കാതെ സ്വതന്ത്ര ചിഹ്നത്തില്‍ മത്സരിപ്പിച്ച് പരാജയപ്പെടുത്താനാണ് ശ്രമം നടക്കുന്നതെന്നും സജി മഞ്ഞക്കടമ്പില്‍ ആരോപിച്ചു.