LiveTV

Live

Kerala

സാലറി ചലഞ്ചില്‍ പങ്കെടുത്തവരെ സംഘടനാ ഭാരവാഹിത്വത്തില്‍ മാറ്റണമെന്ന തീരുമാനവുമായി എന്‍.ജി.ഒ അസോസിയേഷന്‍

അസോസിയേഷന്‍ വഴുതയ്ക്കാട് ശാഖയുടെ വാട്ടസ് അപ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. തീരുമാനം എടുത്തിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം

സാലറി ചലഞ്ചില്‍ പങ്കെടുത്തവരെ സംഘടനാ ഭാരവാഹിത്വത്തില്‍ മാറ്റണമെന്ന തീരുമാനവുമായി എന്‍.ജി.ഒ അസോസിയേഷന്‍

സാലറി ചലഞ്ചില്‍ പങ്കെടുത്തവരെ സംഘടനാ ഭാരവാഹിത്വത്തില്‍ മാറ്റണമെന്ന് വിവാദ തീരുമാനവുമായി എന്‍.ജി.ഒ അസോസിയേഷന്‍. അസോസിയേഷന്‍ വഴുതയ്ക്കാട് ശാഖയുടെ വാട്ടസ് അപ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റിന്റെ പകര്‍പ്പ് മീഡിയവണിന് ലഭിച്ചു. തീരുമാനം എടുത്തിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

എന്‍.ജി.ഒ അസോസിയേഷന്റെ വഴുതയ്ക്കാട് ബ്രാഞ്ചിന്റെ വാട്ടസ് അപ് ഗ്രൂപ്പില്‍ പ്രസിഡന്റ് ജോര്‍ജ് ഇട്ട പോസ്റ്റാണിത്. സാലറി ചലഞ്ചിലും ദേശാഭിമാനി വരിചേര്‍ക്കലിലും പങ്കെടുത്തവരെ സംഘടനയുടെ സ്ഥാനങ്ങളില്‍ നിന്ന് മാറ്റണമെന്ന സംസ്ഥാന കമ്മറ്റി തീരുമാനമുണ്ടല്ലോ എന്ന് പറഞ്ഞാണ് തുടക്കം. ഇതിനായി ഈ വര്‍ഷത്തെ സാലറി സ്ലിപ്പ് ബ്രാഞ്ച് പ്രസിഡന്റിനെയൊ സെക്രട്ടറിയേയോ ഏല്‍പിക്കണമെന്നാണ് നിര്‍ദേശം. സാലറി ചലഞ്ചില്‍ പങ്കെടുത്തോ ഇല്ലയോ എന്ന് സാലറി സ്ലിപ്പിലൂടെ മനസിലാക്കാന്‍ കഴിയും. സാലറി സ്ലിപ്പ് ഏല്‍പിക്കാത്തവരെ സാലറി ചലഞ്ചില്‍ പങ്കെടുത്തവരായി പരിഗണിച്ച് സ്ഥാനങ്ങളില്‍ നിന്ന് മാറ്റുമെന്ന മുന്നറിയിപ്പും നല്‍കുന്നുണ്ട്. ദേശാഭിമാനി വരിചേര്‍ന്നവരുണ്ടെങ്കില്‍ ഓഫീസ് തലത്തിലുള്ളവര്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. അതേ സമയം ഡി.പി.ഐ ഉദ്യോഗസ്ഥനായ ജോര്‍ജും എന്‍.ജി.ഒ സംസ്ഥാന നേതൃത്വവും സംഭവം നിഷേധിക്കുന്നുണ്ട്.

പ്രളയ പുനര്‍ നിര്‍മാണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചില്‍ നിര്‍ബന്ധപൂര്‍വം പങ്കെടുക്കിപ്പിക്കാന്‍ പാടില്ലെന്ന നിലപാട് എന്‍.ജി.ഒ അസോസിയേഷന്‍ എടുത്തിരുന്നു. എന്നാല്‍ സ്വമേധായ പങ്കെടുക്കുന്നവര്‍ക്ക് അനുവാദം നല്‍കിയിരുന്നു. സര്‍ക്കാരിന്റെ പ്രളയ പുനര്‍നിര്‍മാണ പ്രക്രിയയില്‍ പങ്കാളിയായവര്‍ക്ക് സംഘടന നടപടി നേരിടേണ്ടി വരുന്നതിനെതിരെ സംഘടനക്കകത്ത് കടുത്ത അമര്‍ഷമുണ്ട്.

നിര്‍ബന്ധപൂര്‍വമുള്ള സാലറി ചലഞ്ചിനെ പ്രതിപക്ഷ സംഘടന എതിര്‍ക്കുന്നത് മനസിലാക്കാം. എന്നാല്‍ സ്വമേധയാ പ്രളയ പുനര്‍ നിര്‍മാണ ശ്രമങ്ങളില്‍ പങ്കാളികളാകുന്നവര്‍ക്കെതിരെ നടപടിയെടുക്കന്നതിനെ എങ്ങനെ വിശദീകരിക്കും.