LiveTV

Live

Kerala

യൂണിയന്‍ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ മുത്തൂറ്റ് ഫിനാന്‍സ് പ്രതികാര നടപടി സ്വീകരിക്കുന്നതായി ജീവനക്കാര്‍

സമരത്തിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരെണെന്നും കേരളത്തിലെ മുന്നൂറോളം ശാഖകള്‍ ഘട്ടംഘട്ടമായി പൂട്ടേണ്ടിവരുമെന്നുമാണ് മാനേജ്മെന്‍റിന്‍റെ വാദം

യൂണിയന്‍ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ മുത്തൂറ്റ് ഫിനാന്‍സ് പ്രതികാര നടപടി സ്വീകരിക്കുന്നതായി ജീവനക്കാര്‍

യൂണിയന്‍ ആരംഭിച്ചതിന്‍റെ പേരില്‍ വര്‍ഷങ്ങളായി പ്രതികാര നടപടികള്‍ നേരിടേണ്ടി വരികയാണെന്ന് മുത്തൂറ്റ് ഫിനാന്‍സിലെ ഒരുവിഭാഗം ജീവനക്കാര്‍. അതേസമയം സമരത്തിന് പിന്നില്‍ സ്ഥാപിത താല്‍പര്യക്കാരെണെന്നും കേരളത്തിലെ മുന്നൂറോളം ശാഖകള്‍ ഘട്ടംഘട്ടമായി പൂട്ടേണ്ടിവരുമെന്നുമാണ് മാനേജ്മെന്‍റിന്‍റെ വാദം. മുമ്പ് പലതവണ സമരങ്ങള്‍ നട്തതിയിരുന്നെങ്കിലും ആവശ്യങ്ങള്‍ നടപ്പാലാക്കാമെന്ന് പറഞ്ഞ് സമരവസാനിപ്പിച്ച ശേഷം കന്പളിപ്പിക്കുകയാണ് മാനേജ്മെന്റ് ചെയ്തത്. 2016 ല്‍ സ്ഥാപനത്തില്‍ യൂണിയന്‍ ആരംഭിച്ചതിന്‍റെ പേരില്‍ പ്രതികാര നടപടികള്‍ക്ക് ഇരയാക്കപ്പെടുകയാണ്.

സംഘടനെ അംഗീകരിക്കില്ലെന്ന മാനേജ്മെന്‍റിന്‍റെ ധാഷ്ട്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ഒരു വിഭാഗം ജീവനക്കാര്‍ പറയുന്നു. ചെ‌റിയൊരു ശതമാനം ജീവനക്കാരാണ് സമരവുമായി രംഗത്തുള്ളതെന്ന മാനേജ്മെന്‍റ് വാദത്തേയും ഇവര്‍ തള്ളിക്കളയുന്നു. അതേസമയം രണ്ടര വര്‍ഷമായി തുടരുന്ന സമരങ്ങള്‍ക്ക് പിന്നില്‍ സ്ഥാപിത താല്പര്യക്കാരാണെന്നാണ് മാനേജ്മെന്‍റിന്‍റെ വാദം. സമരം തുടര്‍ന്നാല്‍ ഘട്ടംഘട്ടമായി കേരളത്തിലെ മൂന്നൂറോളം ബ്രാഞ്ചുകള്‍ പൂട്ടേണ്ടി വരുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് എം.ഡി ജോര്‍ജ്ജ് അലക്സാണ്ട‌ര്‍ പറഞ്ഞു. ജോര്‍ജ്ജ് അലക്സാണ്ട‌ര്‍. അതെ സമയം സമരം ശക്തമായ സാഹചര്യത്തിൽ ഇരുവിഭാഗങ്ങളെയും മന്ത്രി ടി.പി രാമകൃഷ്ണൻ ഇന്ന് ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്.