LiveTV

Live

Kerala

സംസ്ഥാനത്തെ 15 ശാഖകള്‍ പൂട്ടിയെന്ന് മുത്തൂറ്റ് ഫിനാന്‍സിന്റെ പത്ര പരസ്യം

കേരളത്തിലെ മുന്നൂറോളം ശാഖകള്‍ ഘട്ടംഘട്ടമായി പൂട്ടേണ്ടിവരുമെന്ന് മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു

സംസ്ഥാനത്തെ 15 ശാഖകള്‍ പൂട്ടിയെന്ന് മുത്തൂറ്റ് ഫിനാന്‍സിന്റെ പത്ര പരസ്യം

സി.ഐ.ടിയു സമരം തുടരുന്ന പശ്ചാത്തലത്തില്‍ 15 ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുന്നതായി കാണിച്ച് മുത്തൂറ്റ് ഗ്രൂപ്പ്പത്രപരസ്യം നല്‍കി . ഇന്ന് തൊഴില്‍ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ചര്‍ച്ച നടക്കാനിരിക്കെയാണ് മുത്തൂറ്റ് മാനേജ്മെന്റ് പത്രപരസ്യം നല്‍കിയത്. ഇത് മാനേജ്മെന്റിന്റെ സമ്മര്‍ദ്ദ തന്ത്രമാണെന്നും ഇതിന് വഴങ്ങില്ലെന്നും സി.ഐ.ടി.യു നേതൃത്വം പ്രതികരിച്ചു.

സംസ്ഥാനത്തെ 10 റീജിയണുകളിലായി മുത്തൂറ്റിന്റെ മുന്നൂറോളം ശാഖകളിലാണ് സി.ഐ.ടി.യു സമരം പുരോഗമിക്കുന്നത്. തടഞ്ഞുവെച്ച ആനുകൂല്യങ്ങള്‍ നല്‍കുക. ശമ്പള വര്‍ധനവ് തുടങ്ങിയവയാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ജീവനക്കാരുമായി മുത്തൂറ്റ് മാനേജ്മെന്റ് ചര്‍ച്ചകള്‍ക്ക് തയാറിയിട്ടില്ല. സമരം തുടര്‍ന്നാല്‍ മൂന്നൂറോളം ബ്രാഞ്ചുകള്‍ അടച്ച് പൂട്ടുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് 15 ബ്രാഞ്ചുകള്‍ അടച്ച് പൂട്ടിയതായി കാണിച്ച് മാനേജ്മെന്റ് ഇന്ന് പത്രങ്ങളില്‍ പരസ്യം നല്‍കിയത്.

എന്നാല്‍ തൊഴിലാളികളുടെ അവകാശം നേടിയെടുക്കും വരെ സമരം തുടരുമെന്ന് സി.ഐ.ടി.യു നേതാക്കള്‍ പറഞ്ഞു. സര്‍ക്കാര്‍ ഇടപെട്ട് പ്രശ്നപരിഹാരത്തിന് ശ്രമിക്കുമെന്ന് മന്ത്രി ഇ.പി ജയരാജന്‍ പ്രതികരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മന്ത്രി ടി.പി രാമകൃഷ്ണന്റെ അധ്യക്ഷതയില്‍ ഇന്ന് തൊഴിലാളികളും മാനേജ്മെന്റ് പ്രതിനിധികളുമായി തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.

Also read: യൂണിയന്‍ പ്രവര്‍ത്തനത്തിന്‍റെ പേരില്‍ മുത്തൂറ്റ് ഫിനാന്‍സ് പ്രതികാര നടപടി സ്വീകരിക്കുന്നതായി ജീവനക്കാര്‍

Also read: മുത്തൂറ്റ് ഹെഡ് ഓഫീസിനു മുന്നിൽ എം.ഡിയുടെ കുത്തിയിരിപ്പ് പ്രതിഷേധം

Also read: മുത്തൂറ്റ് സമരത്തില്‍ വലഞ്ഞ് ഉപഭോക്താക്കള്‍