LiveTV

Live

Kerala

തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് മുല്ലപ്പള്ളി

ചിഹ്നവും തെരഞ്ഞെടുപ്പുമായി ബന്ധമില്ല

തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് മുല്ലപ്പള്ളി

തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചിഹ്നത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. ചിഹ്നവും തെരഞ്ഞെടുപ്പുമായി ബന്ധമില്ല. കേരള കോണ്‍ഗ്രസിലെ ഇരു വിഭാഗവുമായി ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചതെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി പറഞ്ഞു.

ടൈറ്റാനിയം കേസിലെ സി.ബി.ഐ അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നരേന്ദ്ര മോദിയുടെ അതേ ശൈലിയാണ് പിണറായിയും പിന്തുടരുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.