LiveTV

Live

Kerala

പാലാ: ജോസഫ് ഗ്രൂപ്പ് നേതാവ് പത്രിക സമര്‍പ്പിച്ചു

കര്‍ഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് പത്രിക നല്‍കിയത്.

പാലാ: ജോസഫ് ഗ്രൂപ്പ് നേതാവ് പത്രിക സമര്‍പ്പിച്ചു

പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസഫ് ഗ്രൂപ്പ് നേതാവ് നാമനിര്‍ദേശ പത്രിക നല്‍കി. കര്‍ഷക യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസഫ് കണ്ടത്തിലാണ് പത്രിക നല്‍കിയത്. പി.ജെ ജോസഫിന്‍റെ അനുമതിയോടെയാണോ പത്രിക നല്‍കിയത് എന്ന് വ്യക്തമല്ല.

സാങ്കേതിക പ്രശ്നങ്ങള്‍ ഒഴിവാക്കാനാണ് പത്രിക നല്‍കിയതെന്ന് ജോസഫ് കണ്ടത്തില്‍ മീഡിയവണിനോട് പറ‍ഞ്ഞു. പ്രത്യേക സാഹചര്യത്തിലാണ് പത്രിക സമര്‍പ്പിച്ചത്. അതെന്താണെന്ന് വരും ദിവസങ്ങളില്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.