LiveTV

Live

Kerala

പിന്തുണ തേടി ജോസ് ടോം എന്‍.എസ്.എസ് ആസ്ഥാനത്തെത്തി

മാണി സാറിന്റെ പിന്തുടർച്ചക്കാരനായ തനിക്ക് എല്ലാ പിന്തുണയും സുകുമാരൻ നായർ നല്‍കിയെന്ന് ജോസ് ടോം പറഞ്ഞു

 പിന്തുണ തേടി ജോസ് ടോം എന്‍.എസ്.എസ് ആസ്ഥാനത്തെത്തി

പാലായിലെ യു.ഡി.എഫ് സ്ഥാനാർഥി ജോസ് ടോം പിന്തുണ തേടി എന്‍.എസ്.എസ് ആസ്ഥാനത്തെത്തി. മാണി സാറിന്റെ പിന്തുടർച്ചക്കാരനായ തനിക്ക് എല്ലാ പിന്തുണയും സുകുമാരൻ നായർ നല്‍കിയെന്ന് ജോസ് ടോം പറഞ്ഞു.

മറ്റ് സ്ഥാനാർത്ഥികൾ എത്തുന്നതിനു മുമ്പ് തന്നെ പെരുന്നയിൽ എത്തുക എന്ന ലക്ഷ്യമായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥിക്ക് ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ തിരക്കേറിയ പ്രചാരണത്തിന് ഇടയിൽ നിന്നും പെരുന്നയിൽ എത്താൻ ജോസ് ടോം സമയം കണ്ടെത്തി. മൂന്നുമണിയോടെ എന്‍.എസ്.എസ് എത്തിയ ജോസ് ടോം രണ്ട് മണിക്കൂറോളം സുകുമാരൻ നായരുമായി കൂടിക്കാഴ്ച നടത്തി. പാലായിൽ എല്ലാവിധ പിന്തുണയും നല്കുമെന്ന് സുകുമാരൻ നായർ പറഞ്ഞുവെന്ന് ജോസ് ടോം വ്യക്തമാക്കി.

ശബരിമല വിഷയത്തിലടക്കം യു.ഡി.എഫ് സ്വീകരിച്ച നിലപാടുകൾ എന്‍.എസ്.എസ് സ്വാഗതം ചെയ്തിരുന്നു. അതുകൊണ്ടുതന്നെ പാലായിലും എന്‍.എസ്.എസ് പിന്തുണ യു.ഡി.എഫ് ഉണ്ടാകുമെന്നാണ് സ്ഥാനാർഥി അടക്കമുള്ളവർ പറയുന്നത്.