രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ അനിശ്ചിതത്വം; ജോസ് ടോം സ്വതന്ത്രനായി പത്രിക സമര്‍പ്പിച്ചു
കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മറ്റൊരു പത്രിക കൂടി നല്‍കിയിട്ടുണ്ട്.ചിഹ്നം അനുവദിക്കാത്ത പി.ജെ ജോസഫിന്റെ നടപടി വേദനിപ്പിക്കുന്നതാണെന്ന് ജോസ് കെ. മാണി പറഞ്ഞു
പാലായിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടോം ജോസിന് രണ്ടില ചിഹ്നം അനുവദിക്കുന്നതില്‍ അനിശ്ചിതത്വം. സ്ഥാനാര്‍ത്ഥി ആവശ്യപ്പെടാതെ ചിഹ്നം അനുവദിക്കില്ലെന്ന് പി.ജെ ജോസഫ് നിലപാടെടുത്തതോടെ സ്വതന്ത്രനായും കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയുടെ പേരിലും ടോം ജോസ് പത്രിക നല്കി. ചിഹ്നം അനുവദിക്കാത്ത പി.ജെ ജോസഫിന്റെ നടപടി വേദനിപ്പിക്കുന്നതാണെന്ന് ജോസ് കെ. മാണി പറഞ്ഞു.
ജോസ് ടോമിന് രണ്ടില ചിഹ്നം ഉറപ്പാക്കുന്നതിന് വേണ്ടി യുഡിഎഫ് കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ജോസഫ് ഇതിന് വഴങ്ങിയില്ല. തന്നെ അംഗീകരിച്ച് ചിഹ്നത്തിനായി അപേക്ഷ നല്കിയാല് പരിഗണിക്കാമെന്ന നിലപാടിലായിരുന്നു ജോസഫ്. ഇന്നലെ രാത്രിവരെ ഇതിനായി ജോസഫ് കത്തിരുന്നുവെന്നാണ് പറയുന്നത്. എന്നാല്‍ യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞിട്ടും ചിഹ്നം നല്കാന് ജോസഫ് തയ്യാറാകാതിരുന്നത് വേദിപ്പിച്ചെന്ന് ജോസ് കെ. മാണി പ്രതികരിച്ചു. 32 വര്‍ഷം കെ.എം മാണി ഉപയോഗിച്ച ചിഹ്നത്തോടെ പ്രവര്‍ത്തകര്‍ക്ക് വൈകാരിക ബന്ധമുണ്ടെന്നും നടപടി ശരിയായില്ലെന്നുമാണ് ജോസ് കെ. മാണി പറയുന്നത്.
ജോസഫ് ചിഹ്നം അനുവദിക്കാത്ത സാഹചര്യത്തില്‍ സ്റ്റിയറിംഗ് കമ്മറ്റിയുടെ പേരിലാണ് ഔദ്യോഗിക നാമനിര്‍ദ്ദേശ പത്രിക കൊടുത്തിരിക്കുന്നത്. ഇത് അംഗീകരിച്ചില്ലെങ്കില്‍ സ്വതന്ത്രനായി മത്സരിക്കാനുള്ള നാമനിര്‍ദ്ദേശ പത്രികയും നല്‍കിയിട്ടുണ്ട്.