LiveTV

Live

Kerala

‘പണിയെടുത്ത് ടെസ്റ്റ് എഴുതി പാസായതാണ്, ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല’; ഭീഷണിപ്പെടുത്തിയ സി.പി.എം നേതാവിന് എസ്.ഐയുടെ ചുട്ട മറുപടി 

‘പണിയെടുത്ത് ടെസ്റ്റ് എഴുതി പാസായതാണ്, ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ല’; ഭീഷണിപ്പെടുത്തിയ സി.പി.എം നേതാവിന് എസ്.ഐയുടെ ചുട്ട മറുപടി 

കളമശ്ശേരി എസ്ഐക്ക് നേരെ ഭീഷണിയുമായി സിപിഎം ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്‍. കളമശ്ശേരി കുസാറ്റിലെ വിദ്യാര്‍ഥി സംഘര്‍ഷം ഒഴിവാക്കാന്‍ എസ്.എഫ്.ഐ നേതാവിനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനെ ചോദ്യം ചെയ്തായിരുന്നു ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈന്റെ ഫോണ്‍ വിളി.

എസ്.എഫ്.ഐ ഭാരവാഹിയാണെന്നറിഞ്ഞിട്ടും വിദ്യാര്‍ഥി നേതാവിനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചതാണ് സിപിഎം ഏരിയ സെക്രട്ടറിയെ പ്രകോപിപ്പിച്ചത്. വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ പക്ഷം നോക്കി ഇടപെടാനാവില്ലെന്ന് എസ്ഐ നിലപാടെടുത്തതോടെ കളമശ്ശേരിയുടെ രാഷ്ട്രീയം മനസ്സിലാക്കി ഇടപെട്ടാല്‍ നന്നാകുമെന്നായി ഏരിയ സെക്രട്ടറി. എസ്ഐയും വിട്ട്കൊടുക്കാന്‍ തയാറാകാതെ വന്നതോടെ എസ്ഐക്ക് മര്യാദയില്ലെന്ന് ആരോപിച്ച് സക്കീര്‍ ഹുസൈനും ഒച്ചയുയര്‍ത്തി. ‘പണിയെടുത്ത് ടെസ്റ്റ് എഴുതി പാസായതാണെന്നും ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്ക് കൊടുത്തിട്ടില്ലെന്നും’ എസ്ഐ സി.പി.എം നേതാവിന് മറുപടി നല്‍കുന്നുണ്ട്.

കോടിയേരി ബാലകൃഷ്ണന്റെ ക്വട്ടേഷനെന്ന പേരില്‍ വ്യവസായിയെ ഭീഷണിപ്പെടുത്തിയ കേസില്‍ ഇതിന് മുന്‍പ് സക്കീര്‍ ഹുസൈനെതിരെ പാര്‍ട്ടിതല അന്വേഷണം നടന്നിരുന്നു.