LiveTV

Live

Kerala

പ്രളയം കൊണ്ടൊന്നും പഠിച്ചിട്ടില്ല; തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് വ്യാപകം

കോഴിക്കോട് തിരുവമ്പാടിയിലാണ് തണ്ണീര്‍ത്തടവും തോടും നികത്തി റോഡ് നിര്‍മിക്കുന്നത് 

പ്രളയം കൊണ്ടൊന്നും പഠിച്ചിട്ടില്ല; തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് വ്യാപകം

ഒരു പ്രളയം കൊണ്ടും പഠിക്കാതെ തണ്ണീര്‍ത്തടങ്ങള്‍ നികത്തുന്നത് ഇപ്പോഴും തുടരുകയാണ്. കോഴിക്കോട് തിരുവമ്പാടിയിലാണ് തണ്ണീര്‍ത്തടവും തോടും നികത്തി റോഡ് നിര്‍മിക്കുന്നത്. പ്രളയകാലത്ത് തിരുവമ്പാടി ടൌണില്‍ വലിയ വെള്ളക്കെട്ടുണ്ടായിരുന്നു.

അഞ്ച് മീറ്ററോളം വീതിയുള്ള തോടിന്റെ ഒഴുക്ക് ഈ കാണുന്ന രീതിയില്‍ തടസ്സപ്പെടുത്തി. ചുറ്റും മണ്ണിട്ടുയര്‍ത്തിയാണ് സിമന്റ് പൈപ്പ് സ്ഥാപിച്ചത്. സ്വകാര്യ കെട്ടിടത്തിലേക്കായി മണ്ണും പാറപ്പൊടിയുമിട്ട് നികത്തി റോഡ് നിര്‍മ്മിക്കാനുള്ള നീക്കവും നടക്കുന്നു. ഈ പ്രളയകാലത്ത് വലിയ വെള്ളപ്പൊക്കമാണ് തിരുവമ്പാടി ടൌണിലുണ്ടായത്. തോടിന്റെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുത്തിയത് സ്ഥിതി കൂടുതല്‍ വഷളാക്കും.

ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും നോട്ടീസ് നല്കിയിരുന്നു. തോട് പൂര്‍വ്വസ്ഥിതിയിലാക്കണമെന്നായിരുന്നു നിര്‍ദ്ദേശം എന്നാല്‍ നോട്ടീസ് നല്കി ഏഴ് ദിവസമായിട്ടും നടപടിയുണ്ടായിട്ടില്ല. തോട് നികത്തിയിട്ടില്ലെന്നാണ് സ്ഥലമുടമ നല്കുന്ന വിശദീകരണം.