LiveTV

Live

Kerala

വട്ടിയൂർക്കാവ് പിടിക്കാൻ ബി.ജെ.പി; കുമ്മനം വേണമെന്ന് ഭൂരിപക്ഷം പേർ 

2016 ലെ നിയമ സഭാ യു.ഡി.എഫിലെ കെ. മുരളീധരന്‍ 7,622 വോട്ടിനാണ് കുമ്മനം രാജശേഖരനെ തോല്‍പ്പിച്ചത്

 വട്ടിയൂർക്കാവ് പിടിക്കാൻ ബി.ജെ.പി; കുമ്മനം വേണമെന്ന് ഭൂരിപക്ഷം പേർ 

ഇത്തവണ വട്ടിയൂർക്കാവ് പിടിക്കാൻ ബി.ജെ.പി തന്ത്രങ്ങൾ മെനഞ്ഞ് തുടങ്ങി. സ്ഥാനാർഥിയെ പറ്റിയുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടന്നു. കുമ്മനം മത്സരത്തിനിറങ്ങണമെന്നാണ് മണ്ഡലം ഭാരവാഹികളുടെ പൊതു വികാരം.

2016 ലെ നിയമസഭാ യു.ഡി.എഫിലെ കെ. മുരളീധരന്‍ 7,622 വോട്ടിനാണ് കുമ്മനം രാജശേഖരനെ തോല്‍പ്പിച്ചത്. എന്നാൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞടുപ്പില്‍ വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ കുമ്മനം രാജശേഖരന്‍ നേടിയത് 50,709 വോട്ട് ശശി തരൂര്‍ നേടിയത് 53, 545 ഉം . 2,836 വോട്ടിന്റെ വ്യത്യാസം മാത്രം. ഇത് മുന്നിൽ വച്ച് വരുന്ന ഉപതെരഞ്ഞെടുപ്പിൽ കുമ്മനത്തിന് ഏറെ സാധ്യതയാണെന്നാണ് മണ്ഡലം കമ്മിറ്റിയുടെ വിലയിരുത്തല്‍. സ്ഥാനാർഥി ആരാകണമെന്ന ആശയ വിനിമയത്തിൽ മണ്ഡലത്തിലെ പ്രവർത്തകർക്കിടയിൽ കുമ്മനത്തിനാണ് ഭൂരിപക്ഷ പിന്തുണ.

വി.വി. രാജേഷ്, ജെ.ആര്‍. പത്മകുമാര്‍, പി.കെ. കൃഷ്ണദാസ് , കെ.സുരേന്ദ്രന്‍, സുരേഷ് ഗോപി എന്നിവരെയും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുമ്മനത്തെ നിർബന്ധിപ്പിച്ച് മത്സരിപ്പിക്കണമെന്നും മറ്റൊരാളായാൽ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്താനാവില്ലെന്നാണ് മണ്ഡലത്തിലെ ഭാരവാഹികളുടെ പക്ഷം. അഭിപ്രായം തേടിയ മണ്ടലത്തിന്റെ ചുമലയുള്ള സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ് സ്ഥാനാർഥി സംബന്ധിച്ച വിവരം സംസ്ഥാന നേതൃത്വത്തിന് കൈമാറും.