LiveTV

Live

Kerala

യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പാര്‍ട്ടി ബന്ധത്തെച്ചൊല്ലി മുന്നണിയില്‍ തര്‍ക്കം മുറുകുന്നു

സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കം ജോസ് കെ മാണിയും നടത്തുന്നുണ്ട്

യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പാര്‍ട്ടി ബന്ധത്തെച്ചൊല്ലി മുന്നണിയില്‍ തര്‍ക്കം മുറുകുന്നു

യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ പാര്‍ട്ടി ബന്ധത്തെച്ചൊല്ലി മുന്നണിയില്‍ തര്‍ക്കം മുറുകുന്നു. ജോസ് ടോം കേരള കോണ്‍ഗ്രസ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. എന്നാല്‍ ഈ വാദം രമേശ് ചെന്നിത്തല തള്ളി. ഇതിനിടെ ജോസ് ടോമിന് ചിഹ്നം നല്‍കരുതെന്നാവശ്യപ്പെട്ട് പി ജെ ജോസഫ് തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് കത്ത് നല്‍കി

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ വലിയ പ്രതിസന്ധിയുണ്ടായെങ്കിലും ഇരു വിഭാഗത്തോടും ചര്‍ച്ച നടത്തിയാണ് യുഡിഎഫ് നേതൃത്വം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. എന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയയാളെ സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കാന്‍ ജോസഫിന് ഇതുവരെ സാധിച്ചിട്ടില്ല. കേരള കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ജോസ് ടോമെന്നും ചിഹ്നം അനുവധിക്കാനാകില്ലെന്നുമാണ് പിജെ പറയുന്നത്.

എന്നാല്‍ രമേശ് ചെന്നിത്തല അടക്കമുള്ള യുഡിഎഫ് നേതാക്കള്‍ ഇപ്പോഴും പറയുന്നത് ജോസ് ടോം കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ത്ഥിയാണെന്നാണ്. ചിഹ്നത്തിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും. സ്വതന്ത്രനായി മത്സരിക്കാനുള്ള നീക്കം ജോസ് കെ മാണിയും നടത്തുന്നുണ്ട്. ചിഹ്നത്തിനായി ജോസഫിന്റെ മുന്നില്‍ പോകാതിരിക്കാണ് ഇവര്‍ ശ്രമിക്കുന്നത്.