LiveTV

Live

Kerala

ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്

അന്താരാഷ്ട്ര, അന്തർ സംസ്ഥാന ബന്ധങ്ങൾ ഉള്ളതിനാലാണ് സി.ബി.ഐക്ക് വിടുന്നത്

ടൈറ്റാനിയം കേസ് സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും അടക്കമുള്ളവര്‍ ആരോപണവിധേയരായ ടൈറ്റാനിയം അഴിമതിക്കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനം. കേസില്‍ അന്താരാഷ്ട്ര ബന്ധങ്ങള്‍ ഉള്ളതിനാല്‍ കേസ് സിബിഐക്ക് വിടണമെന്ന വിജിലന്‍സിന്‍റെ ശുപാര്‍ശയെത്തുടര്‍ന്നാണ് നടപടി. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. ഉപ്പ് തിന്നവര്‍ വെള്ളം കുടിക്കട്ടെയെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

പൊതുമേഖല സ്ഥാപനമായ ടൈറ്റാനിയത്തില്‍ മാലിന്യസംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതിനായി ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തത് വഴി സംസ്ഥാന ഖജനാവിന് കോടികള്‍ നഷ്ടമുണ്ടായി എന്നാണ് കേസ്. രണ്ടാം ഘട്ടത്തിന് വേണ്ട ഉപകരണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ ഇറക്കുമതി ചെയതത് വഴി കോടികളുടെ നഷ്ടുണ്ടായി എന്നും അന്വേഷത്തില്‍ വിജിലന്‍സ് കണ്ടെത്തിയിരിന്നു. എന്നാല്‍ കേസില്‍ ആരോപണ വിധേയരായിരിന്നു മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, വി.കെ ഇബ്രാഹിംകുഞ്ഞ് എന്നിവരെ ഒഴിവാക്കിയാണ് വിജിലന്‍സ് അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ കോടതി നിര്‍ദ്ദേശ പ്രകാരം അന്വേഷണം നടന്ന് വരുന്നതിനിടിയാണ് കേസ് സി.ബി.ഐക്ക് വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കേസില്‍ അന്താരാഷ്ട്ര അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ ഉണ്ട്. അഴിമതിയില്‍ ഉള്‍പ്പെട്ടത് വിദേശ കമ്പനികള്‍. അന്വേഷണത്തിന് നേരത്തെ ഇന്‍റര്‍പോളിന്‍റെ സഹായം തേടിയിരുന്നെങ്കിലും, നയതന്ത്രമാര്‍ഗ്ഗങ്ങളിലൂടെ അന്വേഷണം നടത്താനായിരിന്നു ഇന്‍റര്‍പോള്‍ നിര്‍ദ്ദേശിച്ചത്. ഈ സാഹചര്യവും വിദേശത്ത് പോയി അടക്കം അന്വേഷണം നടത്തേണ്ടതുള്ളത് കൊണ്ടും കേസ് സി.ബി.ഐക്ക് വിടണമെന്ന വിജിലന്‍സിന്‍റെ ശുപാര്‍ശ അംഗീകരിച്ചാണ് കേസ് മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ തീരുമാനം നടക്കട്ടെയെന്ന് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരിച്ചു.

അന്താരാഷ്ട്ര, അന്തർ സംസ്ഥാന ബന്ധങ്ങൾ ഉള്ളതിനാലാണ് സി.ബി.ഐക്ക് വിടുന്നത്. അഴിമതിയിൽ ഉൾപ്പെട്ടത് വിദേശ കമ്പനികളായത് കൊണ്ട് വിദേശത്ത് പോയി അന്വേഷണം നടത്തേണ്ടതുണ്ട്. ആയതിനാലും കേസ് സി.ബി.ഐക്ക് വിടുന്നതിനെ സാധൂകരിക്കുന്നു. അന്വേഷണത്തിന് വിജിലൻസ് നേരത്തെ ഇന്റർപോളിന്റെ സഹായം തേടിയിരിന്നു. അതേ സമയം, ഏത് അന്വേഷണവും നേരിടാന്‍ തയാറാണെന്ന് ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.