LiveTV

Live

Kerala

‘തനിക്ക് നൽകിയ പിന്തുണയെ തകർക്കാന്‍ ശ്രമമുണ്ടായി, ലഭിക്കാനുള്ള പണവും നഷ്ടങ്ങളും നികത്തപ്പെടണം’; പ്രതികരണവുമായി നാസില്‍ അബ്ദുള്ള

‘തനിക്ക് നൽകിയ പിന്തുണയെ തകർക്കാന്‍ ശ്രമമുണ്ടായി, ലഭിക്കാനുള്ള പണവും നഷ്ടങ്ങളും  നികത്തപ്പെടണം’; പ്രതികരണവുമായി നാസില്‍ അബ്ദുള്ള

തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ വണ്ടിചെക്ക് കേസില്‍ തനിക്ക് ലഭിക്കാനുള്ള പണവും നഷ്ടങ്ങളും സാമാന്യ മര്യാദയിൽ നികത്തപ്പെടണമെന്നും തനിക്ക് നൽകിയ പിന്തുണയെ തകർക്കാനുള്ള ശ്രമമുണ്ടായിയെന്നും പരാതിക്കാരനായ നാസില്‍ അബ്ദുള്ള. ഫേസ്ബുക്ക് കുറിപ്പിലാണ് നാസില്‍ അബ്ദുള്ള കേസില്‍ തന്റെ ആവശ്യവും തനിക്കെതിരെയുള്ള ആരോപണങ്ങള്‍ക്കും മറുപടി നല്‍കിയത്. കേസില്‍ സാമ്പത്തികവും അല്ലാത്തതുമായ വിലമതിക്കാനാവാത്ത ബുദ്ധിമുട്ടുകളെ മറികടക്കുക എന്ന ഉദ്ദേശത്തോടെയാണ് എല്ലാ സാധ്യതകളും അവസാനിച്ചിടത്ത് നിയമപരമായ സാധ്യതകളിലേക്ക് നീങ്ങിയതെന്നും പുതിയ സുപ്രഭാതങ്ങൾ വിജയത്തിന്റേതാകും എന്ന ശുഭപ്രതീക്ഷയിലാണ് ജീവിക്കുന്നതെന്നും നാസില്‍ അബ്ദുള്ള ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചു.

തുഷാറിനെതിരായ വണ്ടിച്ചെക്ക് കേസ്; നാസില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു 
Also Read

തുഷാറിനെതിരായ വണ്ടിച്ചെക്ക് കേസ്; നാസില്‍ സിവില്‍ കേസ് ഫയല്‍ ചെയ്തു 

എന്ത് തന്നെ സങ്കേതികത്വം പറഞ്ഞാലും തനിക്ക് ലഭിക്കാനുള്ളത് പണം തന്നെയാണെന്നുംനിയമത്തിന്റെ മുന്നിൽ നിന്നും പൊതു സമൂഹത്തിന്റെ മുന്നിലും ന്യായീകരിച്ചാലും തന്റെ അധ്വാനവും, ത്യാഗവും, വിയർപ്പും, കണ്ണീരും പറ്റിയ പണം കൈയ്യിൽ വെക്കുന്നതിന് ഒരു ന്യായീകരണം ആകുന്നില്ലെന്നും നാസില്‍ പറഞ്ഞു. പണം സമയത്തിന് ലഭിക്കാത്തത് കാരണം താനും കുടുംബവും അനുഭവിച്ച യാതനകൾക്കും വേദനകൾക്കും ന്യായീകരണങ്ങള്‍ കൊണ്ടും സാങ്കേതികത്വങ്ങളും കൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ല എന്നും നാസില്‍ കുറിച്ചു.

വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച തുഷാറിനെ കുടുക്കിയത് ആസൂത്രിത നീക്കങ്ങളിലൂടെ എന്ന് സൂചിപ്പിക്കുന്ന പരാതിക്കാരന്റെ ശബ്ദരേഖ ഇന്നലെ പുറത്തുവന്നിരുന്നു. തുഷാറിന്റെ ഒപ്പുള്ള ചെക്ക് പണം നല്‍കി മറ്റൊരാളില്‍നിന്ന് സംഘടിപ്പിച്ചുവെന്നാണ് സംഭാഷണത്തിലെ സൂചന. എന്നാല്‍ താൻ പണം നൽകാനുള്ളയാളില്‍നിന്ന് രേഖകള്‍ തിരിച്ചുവാങ്ങുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്നാണ് നാസില്‍ മറുപടി നല്‍കിയത്.

നാസില്‍ അബ്ദുള്ളയുടെ ഫേസ്ബുക്ക് പോസ്റ്റ്

സഹോദരി സഹോദരൻമാരെ ,
ജീവിതത്തിൽ ഇന്നുവരെ ഒരു പാട് പ്രതിസന്ധികളിലൂടെ കടന്നു പോയ ഒരാളാണ് ഞാൻ. എന്റെ ബിസിനസ്സുമായ ബന്ധപ്പെട്ട പ്രതിസന്ധികളുടെ തുടക്കം ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന വിഷയവുമായി ബന്ധപ്പെട്ടതാണ്. ദൈവം സാക്ഷി, അതിൽ നിന്ന് ഉണ്ടായ സാമ്പത്തികവും അല്ലാത്തതുമായ വിലമതിക്കാനാവാത്ത ബുദ്ധിമുട്ടുകളെ മറികടക്കുക എന്ന ഉദ്ദേശത്തോടെയാണ്, മറ്റെല്ലാ സാധ്യതകളും അവസാനിച്ചിടത്ത് നിയമപരമായ സാധ്യതകളിലേക്ക് നീങ്ങിയത്.
വ്യക്തിപരമായി എന്നെ സംബന്ധിച്ചിടത്തോളം പരാജയങ്ങൾ മാത്രം അനുഭവക്കേണ്ടി വന്നിട്ടുള്ള ആളാണ്. എന്നാലും പുതിയ സുപ്രഭാതങ്ങൾ വിജയത്തിന്റേതാകും എന്ന ശുഭപ്രതീക്ഷയാണ് വീണ്ടും വീണ്ടും മുന്നോട്ട് ചലിപ്പിക്കുന്നത്.
എന്ത് സങ്കേതികത്വം പറഞ്ഞാലും എനിക്ക് പണം ലഭിക്കാനുള്ളത് തന്നെയാണ്. ഏത് തരത്തിലും നിയമത്തിന്റെ മുന്നിൽ നിന്നും, പൊതു സമൂഹത്തിന്റെ മുന്നിലും ന്യായീകരിച്ചാലും എന്റെ അധ്വാനവും, ത്യാഗവും, വിയർപ്പും, കണ്ണീരും പറ്റിയ പണം കയ്യിൽ വെക്കുന്നതിന് ഒരു ന്യായീകരണം ആകുന്നില്ല. അത് സമയാസമയത്ത് ലഭിക്കാത്തതിന്റെ പേരിൽ ഞാനും എന്റെ കുടുംബവും അനുഭവിച്ച വേതനകൾക്കും യാതനകൾക്കും ഇത്തരം ന്യായീകരണങ്ങളും സാങ്കേതികത്വങ്ങളും കൊണ്ട് പരിഹരിക്കപ്പെടാവുന്നതല്ല.

ഈ നിയമ പോരാട്ടങ്ങളിൽ വിജയിച്ചാലും പരാജയപ്പെട്ടാലും, സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സഹജീവികളിൽ പലരും സ്വജീവൻ ബലിയർപ്പിച്ച് തോൽവി ഏറ്റുവാങ്ങുന്നതിന് പകരം, ഈ വിഷയം പൊതു മധ്യത്തിൽ ചർച്ച ചെയ്യപ്പെടാനും പൊതു സമൂഹം ഏറ്റെടുക്കുകയും ചെയ്തു എന്നത് ഒരു വിജയമായിട്ടാണ് ഞാൻ കാണുന്നത്.

ജാതി, മത, രാഷ്ട്രീയ ഭേദമേന്യെ നല്ല മനുഷ്യർ എനിക്ക് നൽകിയ പിന്തുണയെ തകർക്കാനും ശക്തമായ ശ്രമവും നടത്തുകയുണ്ടായി.

എനിക്ക് പൊതു മധ്യത്തിൽ ബോധിപ്പിക്കാനുള്ളത്, എന്റെ ആവശ്യം വളരെ ലളിതമാണ്. എനിക്ക് ലഭിക്കാനുള്ള പണവും, അത് ലഭിക്കാത്തതിന്റെ പേരിൽ നേരിട്ട നഷ്ടങ്ങൾ സാമാന്യ മര്യാദയിൽ നികത്തപ്പെടണം. അതിൽ കവിഞ്ഞ് ഒരാവശ്യവും ഞാൻ മുന്നോട്ട് വെച്ചിട്ടില്ല.
എന്നെ തെറ്റിദ്ധരിപ്പിക്കുന്ന സുഹൃത്തുക്കളോടും, എന്നോട് ഐക്യദാർഡ്യപ്പെടുന്നവരോടുമെല്ലാം പറയാൻ ഉള്ളത് നിങ്ങളുടെ പ്രാർത്ഥനയും പിന്തുണയും ഇനിയും ഉണ്ടാകണമെന്നാണ്.

നാസിൽ അബ്ദുല്ല