LiveTV

Live

Kerala

കാഞ്ഞിരംകുളത്ത് സ്കൂൾ ബസ് കത്തിച്ചു; അഞ്ച് ബസുകൾ തകർത്തു  

കോടികളുടെ നാശനഷ്ടമാണുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. 

കാഞ്ഞിരംകുളത്ത് സ്കൂൾ ബസ് കത്തിച്ചു; അഞ്ച് ബസുകൾ തകർത്തു  

തിരുവനന്തപുരം കാഞ്ഞിരംകുളം ലൂർദ്ദ് മൗണ്ട് സ്കൂളിൽ സാമൂഹിക വിരുദ്ധ സംഘം അഴിഞ്ഞാടി. ബസുകൾ തകർത്തു. കെട്ടിടം കത്തിക്കാനും ശ്രമമുണ്ടായി. അഞ്ചു ബസുകൾ അടിച്ചു തകർത്തു. മറ്റൊരണ്ണം കത്തിച്ചു.

കോടികളുടെ നാശനഷ്ടമാണുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് നിലയുറപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് സ്വകാര്യ സ്‌കൂളിലെ ആക്രമണം ശ്രദ്ധയില്‍പെടുന്നത്. ഫോറന്‍സിക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സ്‌കൂളിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

കാഞ്ഞിരംകുളത്ത് സ്കൂൾ ബസ് കത്തിച്ചു; അഞ്ച് ബസുകൾ തകർത്തു  

സി.സി.ടി.വി ഉള്‍പ്പെടെയുള്ളവ പരിശോധിച്ച് കൂടുതല്‍ അന്വേഷണം നടത്തിയാല്‍ മാത്രമേ സംഭവത്തിന്റെ വിശദാംശങ്ങള്‍ അറിയാനാകൂവെന്ന് പൊലീസ് അറിയിച്ചു. മുഴുവന്‍സമയവും സെക്യൂരിറ്റി ജീവനക്കാര്‍ ഉള്ള സ്‌കൂളിലാണ് ഈ അതിക്രമം നടന്നത്.