LiveTV

Live

Kerala

മുത്തൂറ്റ് ഹെഡ് ഓഫീസിനു മുന്നിൽ എം.ഡിയുടെ കുത്തിയിരിപ്പ് പ്രതിഷേധം

മുത്തൂറ്റ് ഹെഡ് ഓഫീസിനു മുന്നിൽ എം.ഡിയുടെ കുത്തിയിരിപ്പ് പ്രതിഷേധം

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കൊച്ചിയിലെ മുത്തൂറ്റ് ഫിനാൻസിന്റെ ഹെഡ് ഓഫീസിന് മുന്നിൽ സി.ഐ.ടി.യു സമരം. ജോലിക്കെത്തിയ ജീവനക്കാരെ സി.ഐ.ടി.യു ജീവനക്കാർ തടഞ്ഞത് നേരിയ സംഘർഷത്തിന് ഇടയാക്കി. സി.ഐ.ടി.യു നിലപാടിൽ പ്രതിഷേധിച്ച് മുത്തൂറ്റ് ഫിനാൻസ് ഗ്രൂപ്പ്‌ എം.ഡി ജോർജ് അലക്സാണ്ടറും ഹെഡ് ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

തടഞ്ഞുവച്ച ആനുകൂല്യങ്ങൾ നൽകുക, ശമ്പള വർധവ്, യൂണിയനുമായുള്ള കരാർ വ്യവസ്ഥകൾ നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സി.ഐ.ടി.യുവിന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിച്ചത്. രാവിലെ ജോലിയിൽ പ്രവേശിക്കാനെത്തിയ 250ഓളം ജീവനക്കാരെ സി.ഐ.ടി.യു പ്രവർത്തകർ തടഞ്ഞത് നേരിയ സംഘർഷത്തിനിടയാക്കി. ഇരു വിഭാഗങ്ങളും മുഖാമുഖം നിന്ന് പ്രതിഷേധിച്ച സാഹചര്യത്തിൽ സ്ഥലത്ത് പൊലീസ് സുരക്ഷ ഏർപ്പെടുത്തി.