LiveTV

Live

Kerala

പി.എസ്‍.സി തട്ടിപ്പ് കേസ്; ഗോകുല്‍ കുറ്റം സമ്മതിച്ചു

അമ്മ പിഎസ്‍സി കോച്ചിങ് സെന്റര്‍ നടത്തുന്നുണ്ടെന്നും ഇവിടെ വെച്ചാണ് കോപ്പിയടിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും ഗോകുല്‍

പി.എസ്‍.സി തട്ടിപ്പ് കേസ്; ഗോകുല്‍ കുറ്റം സമ്മതിച്ചു

പി.എസ്‍.സി തട്ടിപ്പ് കേസില്‍ അഞ്ചാം പ്രതി ഗോകുല്‍ കുറ്റം സമ്മതിച്ചു. മൊബൈലില്‍ ഉത്തരം അയച്ചു കൊടുത്തെന്ന് ഗോകുല്‍ ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. സൌഹൃദ ബന്ധമുള്ളതു കൊണ്ടാണ് ചെയ്തതെന്ന് ഗോകുല്‍. ചോദ്യ പേപ്പര്‍ എങ്ങനെ കിട്ടിയെന്നതിന് കൃത്യമായ മറുപടി നല്‍കിയില്ല. ഹൈ ടെക് സെല്ല് വഴിയുള്ള ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്. അമ്മ പിഎസ്‍സി കോച്ചിങ് സെന്റര്‍ നടത്തുന്നുണ്ടെന്നും ഇവിടെ വെച്ചാണ് കോപ്പിയടിക്കാനുള്ള പദ്ധതി തയ്യാറാക്കിയതെന്നും ഗോകുല്‍.