LiveTV

Live

Kerala

പാര്‍ട്ടി ചെയര്‍മാനല്ല; ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി

ജോസ്.കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത പാര്‍ട്ടി തെരഞ്ഞെടുപ്പ് നിയമപരമായി നിലനില്‍ക്കില്ല എന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.

പാര്‍ട്ടി ചെയര്‍മാനല്ല; ജോസ് കെ മാണിക്ക് വീണ്ടും തിരിച്ചടി

ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനായി തെരഞ്ഞെടുത്ത തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ജോസ് കെ മാണിക്ക് കമ്മീഷന്‍ രേഖാമൂലം മറുപടി നല്‍കി. തെരഞ്ഞെടുപ്പ് യോഗം പാര്‍ട്ടി ഭരണഘടന പ്രകാരമല്ലെന്ന് ഇടുക്കി മുന്‍സിഫ് കോടതി കണ്ടെത്തിയിട്ടുണ്ടെന്നും കമ്മീഷന്‍. പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ എന്ന നിലയില്‍ ചിഹ്നം അനുവദിക്കേണ്ടത് പി.ജെ ജോസഫാണ് എന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ജോസ്.കെ.മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്ത പാര്‍ട്ടി തെരഞ്ഞെടുപ്പ് നിയമപരമായി നിലനില്‍ക്കില്ല എന്നും കമ്മീഷന്‍ വ്യക്തമാക്കുന്നു.