LiveTV

Live

Kerala

അമൃത് പദ്ധതിയില്‍ ക്രമക്കേട്; കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

കൗൺസിലർമാർ പരസ്പരം ഏറ്റുമുട്ടി. പ്രതിപക്ഷ ഉപനേതാവ് സി.എൻ അബ്ദുറഹിമാന്റെ കണ്ണിന് പരിക്കേറ്റു. 

 അമൃത് പദ്ധതിയില്‍ ക്രമക്കേട്; കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ കയ്യാങ്കളി

അമൃത് പദ്ധതിയിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് കോഴിക്കോട് കോർപ്പറേഷൻ കൗൺസിൽ യോഗത്തിൽ ഭരണ- പ്രതിപക്ഷാംഗങ്ങൾ തമ്മിൽ കയ്യാങ്കളി . കൗൺസിലർമാർ പരസ്പരം ഏറ്റുമുട്ടി. പ്രതിപക്ഷ ഉപനേതാവ് സി.എൻ അബ്ദുറഹിമാന്റെ കണ്ണിന് പരിക്കേറ്റു. ബഹളം പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണെന്ന് മേയർ തോട്ടത്തില്‍ രവീന്ദ്രന്‍ ആരോപിച്ചു. അമൃത് പദ്ധതിയുടെ കൺസൾട്ടൻസിയുമായി ബന്ധപ്പെട്ട് യു.ഡി.എഫ് കൗൺസിലർ വിദ്യാ ബാലകൃഷണന്റെ ചോദ്യം.

തമ്മിൽ തല്ലിൽ പ്രതിപക്ഷ ഉപനേതാവ് സി.എൻ അബ്ദുറഹിമാന്റെ കണ്ണിന് പരിക്കേറ്റു. കൗൺസിൽ യോഗത്തിലെ ബഹളം ഗൂഢാലോചനയാണെന്ന് മേയർ തോട്ടത്തിൽ രവീന്ദ്രൻ പറഞ്ഞു. പ്രതിപക്ഷ കൗൺസിലർ സി.എന്‍ അബ്ദുറഹിമാൻ അജണ്ട തട്ടിപറിച്ചെന്നും മേയർ ആരോപിച്ചു. കൗൺസിലിൽ ഇരുപക്ഷവും സംയമനം പാലിക്കേണ്ടിയിരുന്നെന്നും മേയർ പറഞ്ഞു.