LiveTV

Live

Kerala

ഭവാനിപ്പുഴ ഗതിമാറി ഒഴുകിയതോടെ ഭൂമിയും കൃഷിയിടവും നഷ്ടപ്പെട്ട അവസ്ഥയില്‍ ചെമ്മണ്ണൂര്‍ നിവാസികള്‍

2 വര്‍ഷമായി ഭവാനിപ്പുഴ ഗതിമാറി ഒഴുകാന്‍ തുടങ്ങിയിട്ട്

ഭവാനിപ്പുഴ ഗതിമാറി ഒഴുകിയതോടെ ഭൂമിയും കൃഷിയിടവും നഷ്ടപ്പെട്ട അവസ്ഥയില്‍ ചെമ്മണ്ണൂര്‍ നിവാസികള്‍

ഭവാനിപ്പുഴ ഗതിമാറി ഒഴുകിയതോടെ സ്വന്തം ഭൂമിയും കൃഷിയിടവും നഷ്ടപ്പെട്ട അവസ്ഥയിലാണ് പാലക്കാട് അട്ടപ്പാടി ചെമ്മണ്ണൂര്‍ നിവാസികള്‍. നേരത്തെ കൃഷി ചെയ്തിരുന്ന ഭൂമിയിലൂടെയാണ് ഇന്ന് പുഴ ഒഴുകുന്നത്.

2 വര്‍ഷമായി ഭവാനിപ്പുഴ ഗതിമാറി ഒഴുകാന്‍ തുടങ്ങിയിട്ട്.ഇത്തവണത്തെ പ്രളയത്തോടെ കൂടുതല്‍ കൃഷിഭൂമി ഭവാനിപ്പുഴ കവര്‍ന്നു. ഇതോടെ വലിയ പ്രതിസന്ധിയിലാണ് ചെമ്മണ്ണൂരിലെ നിരവധി കുടുംബങ്ങള്‍.സ്വന്തം കിടപ്പാടവും പുഴ എടുക്കുമോ എന്ന ഭയത്തോടെയാണ് ഇവര്‍ ജീവിക്കുന്നത്

പുഴ കയറി വരാതിരിക്കാനാണ് മതില്‍ നിര്‍മ്മിച്ചത്.കഴിഞ്ഞ വര്‍ഷം പ്രളയത്തില്‍ മതില്‍ തകര്‍ന്നിരുന്നു. ബാങ്കില്‍ നിന്നും വായ്പ എടുത്താണ് ഇത്തവണ മതില്‍ നിര്‍മ്മിച്ചത്. മഴ ശക്തമായി തുടര്‍ന്നതോടെ പുതിയ മതിലും തകര്‍ന്നു. ഇപ്പോള്‍ പുഴ ഒഴുകുന്നതിന് ഏതാനും ദുരിത ത്തിലായിരുന്നു നേരത്തെ പുഴ ഒഴുകിയിരുന്നത്. പുഴയുടെ ഗതിമാറ്റം നിരവധി കുടുംബങ്ങളുടെ നിത്യവരുമാനമാണ് ഇല്ലാതാക്കിയത്.