LiveTV

Live

Kerala

ആസിഫിന് ചികിത്സാ സഹായവാഗ്ദാനവുമായി നിരവധി പേര്‍

പ്രവാസികള്‍ ഉള്‍പ്പെടെ സഹായിച്ച എല്ലാവര്‍ക്കും കുടുംബം നന്ദി പറഞ്ഞു.

ആസിഫിന് ചികിത്സാ സഹായവാഗ്ദാനവുമായി നിരവധി പേര്‍

രണ്ടുവൃക്കയും തകരാറിലായ പന്ത്രണ്ടുവയസുകാരന്‍ ആസിഫിന് സര്‍ക്കാര്‍ സഹായം. ചികിത്സക്കാവശ്യമായ സഹായം നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ആസിഫിന്റെ കുടുംബത്തെ അറിയിച്ചു. ആസിഫിന്റെ ദുരിതം മീഡിയവണ്‍ പുറത്തെത്തിച്ചതിനു പിന്നാലെ നിരവധിയാളുകളാണ് സഹായവുമായി എത്തിയത്.

മീഡിയവണ്‍ വാര്‍ത്ത സംപ്രേഷണം ചെയ്തതിനു തൊട്ടുപിന്നാലെ തന്നെ കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി സഹായം എത്തിത്തുടങ്ങി. കൊല്ലം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍, നടന്‍ ടോവീനോ തോമസ്, എം മുകേഷ് എം.എല്‍.എ തുടങ്ങിയവര്‍ സഹായവുമായി ആസിഫിന്റെ വീട്ടിലെത്തി. പ്രവാസികള്‍ ഉള്‍പ്പെടെ സഹായിച്ച എല്ലാവര്‍ക്കും കുടുംബം നന്ദി പറഞ്ഞു.

ആസിഫിനും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ഇടപെടലും സര്‍ക്കാര്‍ തലത്തില്‍ നടക്കുന്നുണ്ട്.