LiveTV

Live

Kerala

നാസില്‍ അബ്ദുല്ലയുമായി ഇനി ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് തുഷാര്‍

ശബ്ദരേഖ പുറത്തുവന്നതോടെ കേസില്‍ നാസിൽ പുകമറ സൃഷ്ടിക്കുകയാണെന്ന് എല്ലാവര്‍ക്കും മനസ്സിലായെന്നും തുഷാര്‍

നാസില്‍ അബ്ദുല്ലയുമായി ഇനി ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് തുഷാര്‍

വണ്ടിചെക്ക് കേസില്‍ പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയുമായി ഇനി ഒത്തുതീര്‍പ്പിനില്ലെന്ന് ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി. കേസ് തീര്‍ന്നിട്ടേ ഇനി നാട്ടില്‍ പോകുന്നുള്ളു എന്ന് അദ്ദേഹം വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. ഒരു രൂപ പോലും കേസില്‍ നാസിലിന് നല്‍കാനില്ല. എന്നാല്‍ കേസിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം ദിര്‍ഹം നല്‍കാമെന്ന് കോടതിയെ അറിയിച്ചിരുന്നു. കേസിന്റെ പേരില്‍ വര്‍ഗീയവല്‍കരണത്തിന് പോലും ശ്രമം നടന്നുവെന്നും തുഷാര്‍ ആരോപിച്ചു.

നാസില്‍ പുകമറ സൃഷ്ടിച്ച് പണം തട്ടാന്‍ ശ്രമിക്കുകയാണെന്ന് തുഷാര്‍ ആരോപിച്ചു. നാസില്‍ നല്‍കിയ സിവില്‍കേസ് കോടതി തള്ളിയെന്ന് തുഷാര്‍ വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടെങ്കിലും സിവില്‍കേസില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തണമെന്ന ആവശ്യം തള്ളുക മാത്രമായിരുന്നുവെന്ന് കോടതി രേഖകള്‍ വ്യക്തമാക്കുന്നു. ശബ്ദരേഖ പുറത്തുവിട്ടത് ആരാണെന്ന് തുറന്നുപറയാന്‍ തുഷാര്‍ തയ്യാറായില്ല.