LiveTV

Live

Kerala

പി.എസ്.സി പരീക്ഷാ തട്ടിപ്പ് അന്വേഷണം വ്യാപിപ്പിക്കുന്നു; മൂന്ന് വര്‍ഷത്തെ‍ റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കും   

പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ വിശദമായ അന്വേഷണം വേണമെന്ന് നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് യോഗം ചേര്‍ന്ന് തീരുമാനിച്ചത്.

പി.എസ്.സി പരീക്ഷാ തട്ടിപ്പ് അന്വേഷണം വ്യാപിപ്പിക്കുന്നു; മൂന്ന് വര്‍ഷത്തെ‍ റാങ്ക് ലിസ്റ്റുകള്‍ പരിശോധിക്കും   

പി.എസ്‍.സിയുടെ മൂന്ന് വര്‍ഷത്തെ മുഴുവന്‍ റാങ്ക് പട്ടികകളും പരിശോധിക്കും. എസ്.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെട്ട ‌പരീക്ഷാ തട്ടിപ്പ് അന്വേഷണം ക്രൈംബ്രാഞ്ച് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. തട്ടിപ്പ് കേസില്‍ കീഴടങ്ങിയ പൊലീസുകാരന്‍ ഗോകുലിനെ സസ്പെന്‍ഡ് ചെയ്തു.

പി.എസ്.സി പരീക്ഷാ തട്ടിപ്പില്‍ വിശദമായ അന്വേഷണം വേണമെന്ന് നേരത്തെ ഹൈക്കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കാന്‍ ക്രൈംബ്രാഞ്ച് യോഗം ചേര്‍ന്ന് തീരുമാനിച്ചത്. മൂന്ന് വര്‍ഷത്തെ ലിസ്റ്റാണ് പരിശോധിക്കുക. നിലവില്‍ തട്ടിപ്പെന്ന സംശയത്താല്‍ 53 പേരുടെ പട്ടിക ക്രൈംബ്രാഞ്ചിന്‍റെ പക്കലുണ്ട്. ഇവരെ വിളിച്ച് വരുത്തി ചോദ്യം ചെയ്യും. ഒപ്പം ഇന്ന് കീഴടങ്ങിയ ഗോകുലിനെ വിശദമായി ചോദ്യം ചെയ്യും.

സിവില്‍ പൊലീസ് ഓഫീറായ ഗോകുലിന്‍റെ നിയമനത്തിലും ക്രൈംബ്രാഞ്ചിന് സംശയമുണ്ട്. ഇയാളെ ചോദ്യം ചെയ്ത ശേഷമായിരിക്കും പി.എസ്.സി ക്രമക്കേടിന്റെ വിശദമായ അന്വേഷണത്തിലേക്ക് ക്രൈംബ്രാഞ്ച് കടക്കുക. ചോദ്യപേപ്പര്‍ ചോര്‍ച്ച മുതല്‍ കോച്ചിംഗ് സെന്‍ററുകളുടെ ഇടപാടുകള്‍ വരെ അന്വേഷണ പരിധിയില്‍ വരും.

നാളെ കേസിലെ മറ്റ് പ്രതികളായ പ്രണവ്, സഫീര്‍ എന്നിവര്‍ നാളെ കീഴടങ്ങാനാണ് സാധ്യത. ഇത് മുന്നില്‍ കണ്ട് കോടതിയില്‍ നിരീക്ഷണം നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചിട്ടുണ്ട്.