LiveTV

Live

Kerala

മുത്തൂറ്റ് സമരത്തില്‍ വലഞ്ഞ് ഉപഭോക്താക്കള്‍

പണയം വെച്ച സ്വര്‍ണമെടുക്കാനെത്തിയ ഉപഭോക്താക്കളും സമരാനുകൂലികളുമായി പലയിടത്തും വാക് തര്‍ക്കവുമുണ്ടായി.

മുത്തൂറ്റ്  സമരത്തില്‍ വലഞ്ഞ് ഉപഭോക്താക്കള്‍

മുത്തൂറ്റ് ഫിനാന്‍സില്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ നടത്തുന്ന സമരത്തില്‍ വലഞ്ഞ് ഉപഭോക്താക്കള്‍. പണയം വെച്ച സ്വര്‍ണമെടുക്കാനെത്തിയ ഉപഭോക്താക്കളും സമരാനുകൂലികളുമായി പലയിടത്തും വാക് തര്‍ക്കവുമുണ്ടായി. ഓഫീസ് തുറക്കാനെത്തിയ ജീവനക്കാരെ പലയിടത്തും സമരാനുകൂലികള്‍ തടഞ്ഞു.

മുത്തൂറ്റിന്‍റെ കോഴിക്കോട് നടക്കാവ് ശാഖയിലുണ്ടായത് നാടകീയ സംഭവങ്ങളാണ്. ആശുപത്രിയില്‍ കഴിയുന്ന അമ്മക്ക് ചികിത്സക്ക് പണം കണ്ടെത്താന്‍ പണയം വെച്ച സ്വര്‍ണമെടുത്ത് വില്‍ക്കാനായി എത്തിയതാണ് ഇവര്‍. സ്ഥാപനം തുറക്കാന്‍ പൊലീസിനോടും സമരാനുകൂലികളോടും ആവശ്യപ്പെട്ടെങ്കിലും സഹായം ലഭിച്ചില്ല.

പണയം വെച്ച സ്വര്‍ണം വിവാഹാവശ്യത്തിന് തിരിച്ചെടുക്കാനെത്തിയവരും പെട്ടു. ഓഫീസ് സമയത്തിനു ശേഷം സ്വര്‍ണം തിരികെ എടുക്കാന്‍ സൌകര്യമൊരുക്കാമെന്ന് സമരാനുകൂലികള്‍ ഉപഭോക്താക്കളെ അറിയിച്ചതോടെയാണ് പ്രശ്നത്തിന് താത്കാലിക പരിഹാരമായത്. മാനേജ്മെന്‍റ് പിടിവാശി തുടരുന്നതാണ് പ്രശ്നം വഷളാക്കുന്നതെന്ന് സി.ഐ.ടി.യു ആരോപിക്കുന്നു