LiveTV

Live

Kerala

കൊച്ചി മെട്രോ തൈക്കുടത്തേക്ക്; പുതിയ പാതയുടെ ഉദ്ഘാനം നാളെ

മഹാരാജാസ് കോളേജ് മുതൽ തൈക്കുടം വരെയുളള അഞ്ചര കിലോമീറ്റർ മെട്രോ പാതയിൽ പരിശോധന നടത്തിയ ശേഷം

കൊച്ചി മെട്രോ തൈക്കുടത്തേക്ക്; പുതിയ പാതയുടെ ഉദ്ഘാനം നാളെ

മഹാരാജാസ് മുതൽ തൈക്കുടം വരെയുള്ള കൊച്ചി മെട്രോ പുതിയ പാതയിലൂടെയുള്ള സർവ്വീസ് ബുധനാഴ്ച ആരംഭിക്കും. പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നാളെ നിർവഹിക്കും.

മഹാരാജാസ് കോളേജ് മുതൽ തൈക്കുടം വരെയുളള അഞ്ചര കിലോമീറ്റർ മെട്രോ പാതയിൽ പരിശോധന നടത്തിയ ശേഷം മെട്രോ റെയിൽ സേഫ്റ്റി കമ്മിഷണർ പുതിയ പാതക്ക് അന്തിമാനുമതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് കടവന്ത്ര രാജീവ്‌ ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് പുതിയ പാതയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കാൻ ഒരുങ്ങുന്നത്.

ചടങ്ങിൽ കേന്ദ്ര മന്ത്രി ഹർദീപ് സിങ് പുരി മുഖ്യാതിഥിയാകും. വാട്ടർ മെട്രോ ടെർമിനലിന്റെയും പേട്ട എസ് എൻ ജംഗ്ഷൻ മെട്രോ പാതയുടെ നിർമ്മാണോദ്ഘാടനവും ഇതോടൊപ്പം നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് രണ്ടാഴ്ചത്തേക്ക് മെട്രോയുടെ ടിക്കറ്റ് നിരക്കിൽ 50 ശതമാനം ഇളവാണ് വരുത്തിയിട്ടുള്ളത്.

ഉച്ചക്ക് ശേഷം ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ സാന്നിധ്യത്തിൽ നഴ്സ്മാർക്കായി പ്രത്യേക സർവ്വീസും ഒരുക്കുന്നുണ്ട്. നിപ്പയെ പ്രതിരോധിക്കുന്നതിൽ നേഴ്സുമാർ വഹിച്ച പങ്കിനെ പ്രശംസിക്കാനാണ് പ്രത്യേക സർവ്വീസ്.