LiveTV

Live

Kerala

പ്രകൃതി ദുരന്തങ്ങള്‍ നേരിടാൻ പ്രത്യേക ശ്വാന സംഘം

നിലവിൽ 127 ശ്വാനന്മാരുടെ സേവനം കേരള പോലീസിന് ലഭ്യമാകുന്നുണ്ട്, ഇത് കൂടാതെയാണ് 36 പുതിയ ശ്വാനന്മാരെ വാങ്ങുന്നത്

പ്രകൃതി ദുരന്തങ്ങള്‍ നേരിടാൻ പ്രത്യേക ശ്വാന സംഘം

അടിക്കടിയുണ്ടാകുന്ന പ്രകൃതിദുരന്തങ്ങളിൽ ഫലപ്രദമായി ഉപയോഗിക്കാനാകുന്ന ശ്വാന സംഘത്തെ രൂപികരിക്കുമെന്ന് ഡി.ജി.പി. 36 ശ്വാനന്മാരെ ഉടൻ വാങ്ങും. തിരുവനന്തപുരം കെന്നൽ ക്ലബ്ബ് സംഘടിപ്പിച്ച ശ്വാന പ്രദർശനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള പോലീസ് ഡോഗ് സ്ക്വാഡിലെ മിടുക്കരായ ശ്വാനന്മാരുടെ അഭ്യാസമാണ് ഏവരുടെയും കയ്യടി നേടിയത്.

ബോംബ് കണ്ടെത്തുന്നതും, കഞ്ചാവ് കണ്ടെത്തുന്നതിനും വെവ്വേറെ ശ്വാനന്മാരെയാണ് ഉപയോഗിക്കുന്നത്. തീ വളയത്തിൽ കൂടി അനായാസം ചാടിക്കടക്കാനും ഇവക്കാകും. നിലവിൽ 127 ശ്വാനന്മാരുടെ സേവനം കേരള പോലീസിന് ലഭ്യമാകുന്നുണ്ട്. ഇത് കൂടാതെയാണ് 36 പുതിയ ശ്വാനന്മാരെ വാങ്ങുന്നത്. ഇന്ത്യൻ ബ്രീഡ് ശ്വാനന്മാരും സംഘത്തിലുണ്ടാകും.