LiveTV

Live

Kerala

തുഷാറിനെ കുടുക്കിയത് ആസൂത്രിത നീക്കങ്ങളിലൂടെ എന്ന് സൂചിപ്പിക്കുന്ന പരാതിക്കാരന്‍റെ  ശബ്ദരേഖ പുറത്ത്; ആരോപണം നിഷേധിച്ച് നാസില്‍

എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് താന്‍ നടത്തിയ സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ മാത്രമെടുത്ത് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് നാസില്‍ അബ്ദുല്ല പറഞ്ഞു

തുഷാറിനെ കുടുക്കിയത് ആസൂത്രിത നീക്കങ്ങളിലൂടെ എന്ന് സൂചിപ്പിക്കുന്ന പരാതിക്കാരന്‍റെ  ശബ്ദരേഖ പുറത്ത്; ആരോപണം നിഷേധിച്ച് നാസില്‍

തുഷാര്‍ കേസില്‍ പുതിയ വിവാദം. വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ച തുഷാറിനെ കുടുക്കിയത് ആസൂത്രിത നീക്കങ്ങളിലൂടെ എന്ന് സൂചിപ്പിക്കുന്ന പരാതിക്കാരന്റെ ശബ്ദരേഖ പുറത്തുവന്നു. തുഷാറിന്റെ ഒപ്പുള്ള ചെക്ക് പണം നല്‍കി മറ്റൊരാളില്‍നിന്ന് സംഘടിപ്പിച്ചുവെന്നാണ് സംഭാഷണത്തിലെ സൂചന. എന്നാല്‍ താൻ പണം നൽകാനുള്ളയാളില്‍നിന്ന് രേഖകള്‍ തിരിച്ചുവാങ്ങുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് നാസില്‍ പറഞ്ഞു.

തുഷാര്‍ വണ്ടിച്ചെക്ക് നല്‍കി കബളിപ്പിച്ചതിനെത്തുടര്‍ന്ന് യു.എ.ഇയില്‍ ജയിലിലായ മലയാളി നാസില്‍ അബ്ദുല്ലയുടെ ശബ്ദരേഖയാണ് പുറത്തുവന്നത്. പണം നല്‍കാനുള്ളതിന്റെ രേഖകള്‍ തന്റെ കൈവശമുണ്ടെന്നും ചെക്ക് കൂടി കിട്ടിയാല്‍ തുഷാറിനെ കുടുക്കാനാകുമെന്നും നാസില്‍ ഇതില്‍ വിശദീകരിക്കുന്നു.

എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ് താന്‍ നടത്തിയ സംഭാഷണത്തിലെ ചില ഭാഗങ്ങള്‍ മാത്രമെടുത്ത് തെറ്റായ പ്രചാരണം നടത്തുകയാണെന്ന് നാസില്‍ അബ്ദുല്ല പറഞ്ഞു. തുഷാറുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ദുബൈയില്‍ തുഷാറിനെ സഹായിക്കുന്നവരുമാണ് നാസില്‍ അബ്ദുല്ലയുടെ ശബ്ദരേഖ പുറത്തുവിട്ടത്.