LiveTV

Live

Kerala

അഭയ കേസ്: ഫാദർ തോമസ് കോട്ടൂർ തന്നോട് കുറ്റസമ്മതം നടത്തിയെന്ന് സാക്ഷി 

കേസിൽ ഏഴാം സാക്ഷിയാണ് സാമൂഹ്യ പ്രവർത്തകനായ കളർകോട് വേണുഗോപാൽ.

അഭയ കേസ്: ഫാദർ തോമസ് കോട്ടൂർ തന്നോട് കുറ്റസമ്മതം നടത്തിയെന്ന് സാക്ഷി 

സിസ്റ്റർ അഭയ കേസിലെ പ്രതി ഫാദർ തോമസ് കോട്ടൂർ തന്നോട് കുറ്റസമ്മതം നടത്തിയെന്ന് സാക്ഷി കളർകോട് വേണുഗോപാൽ കോടതിയിൽ മൊഴി നല്‍കി. ളോഹയ്ക്കുള്ളിൽ താൻ പച്ച മനുഷ്യനാണെന്ന് തോമസ് കൊട്ടൂർ തന്നോട് പറഞ്ഞു. കേസിൽ ഏഴാം സാക്ഷിയാണ് സാമൂഹ്യ പ്രവർത്തകനായ കളർകോട് വേണുഗോപാൽ. സംഭവ ദിവസം ഫാദർ തോമസ് കോട്ടൂരിനെ കോൺവെന്റിൽ കണ്ടുവെന്ന് കേസിലെ മുഖ്യസാക്ഷിയായ രാജു നേരത്തെ മൊഴി നൽകിയിരുന്നു. തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നത്.