LiveTV

Live

Kerala

പ്രളയ ബാധിതര്‍ക്കൊരു കൈത്താങ്ങായി മീഡിയവണ്‍: വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്നേഹക്കൂടൊരുങ്ങും

പീപ്പിള്‍സ് ഫൌണ്ടേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീടിനായുള്ള ഫണ്ട് ജി.ടെക് എജ്യുക്കേഷനാണ് നല്‍കിയത്.

പ്രളയ ബാധിതര്‍ക്കൊരു കൈത്താങ്ങായി മീഡിയവണ്‍: വീട് നഷ്ടപ്പെട്ടവര്‍ക്ക് സ്നേഹക്കൂടൊരുങ്ങും

പ്രളയത്തിലെ ദുരിതബാധിതര്‍ക്ക് ഇനി സ്നേഹക്കൂടൊരുങ്ങും. വീടുനഷ്ടപ്പെട്ടവര്‍ക്ക് വീടു നല്‍കുന്ന സ്നേഹക്കൂട് പദ്ധതിയുമായി മീഡിയവണ്‍. പീപ്പിള്‍സ് ഫൌണ്ടേഷനുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. സഹായമനസ്കരുമായി കൂടി ചേര്‍ന്ന് അവരില്‍ നിന്ന് ഫണ്ട് ശേഖരിച്ചാണ് മീഡിയവണും പിപ്പീള്‍സ് ഫൌണ്ടേഷനും സ്നേഹക്കൂടൊരുക്കുന്നത്.

പദ്ധതിയുടെ ഭാഗമായുള്ള ആദ്യ വീടിനായുള്ള ഫണ്ട് ജി.ടെക് എജ്യുക്കേഷനാണ് നല്‍കിയത്. സ്നേഹക്കൂടിന്‍റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജി.ടെക് എജ്യുക്കേഷന്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ മെഹറൂഫ് മണലൊടി നിര്‍വഹിച്ചു. ആദ്യ വീടിനായുള്ള ധാരണാപത്രം ജിടെക് എജ്യുക്കേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ മീഡിയവണ്‍ സി.ഇ.ഒ റോഷന്‍ കക്കാട്ടിന് കൈമാറി.