LiveTV

Live

Kerala

പ്രസവത്തിന് തലേ ദിവസം ആശുപത്രി റൂമിൽ ഡാന്‍സ് കളിച്ച കോഴിക്കോടുകാരി: വൈറലാകുന്ന ആ വീഡിയോക്ക് പിന്നിലെ കഥ

വീഡിയോ ഫെയ്സ്ബുക്കിലിട്ടത് ഭര്‍ത്താവ്; ഇപ്പോള്‍ പ്രചരിക്കുന്ന കുറിപ്പിന് പിന്നില്‍ ഞങ്ങളല്ല

പ്രസവത്തിന് തലേ ദിവസം ആശുപത്രി റൂമിൽ ഡാന്‍സ് കളിച്ച കോഴിക്കോടുകാരി: വൈറലാകുന്ന ആ വീഡിയോക്ക് പിന്നിലെ കഥ

''ഗർഭകാലം ആഘോഷമാക്കി മാറ്റുക എന്ന പൂർവ്വികരുടെയും, ഗുരുനാഥന്റെയും നിർദ്ദേശങ്ങളുടെ പ്രത്യക്ഷ പ്രകടീകരണമായിരുന്നു കോഴിക്കോട് ചേവരമ്പലം സ്വദേശി പ്രസവത്തിനു തലേ ദിവസം ആശുപത്രി റൂമിൽ നിന്നു ഡോക്ടറുടെ നിർദ്ദേശപ്രകാരം കളിച്ച ഡാൻസ്. ഇതൊക്കെ കോഴിക്കോടുകാരുടെ മാത്രം കഴിവാണ്..''

പ്രസവത്തിന്‍റെ തലേ ദിവസം ഡോക്ടറുടെ നിര്‍ദേശപ്രകാരം നൃത്തം ചെയ്യുന്ന ഗര്‍ഭിണി- കഴിഞ്ഞ കുറേ ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്ന വീഡിയോക്കൊപ്പമുള്ള കുറിപ്പ് ആണിത്. സത്യത്തില്‍ ആ വീഡിയോ രണ്ടുമാസം മുമ്പുള്ളതാണെന്ന് പറയുന്നു, വീഡിയോയിലെ നായിക, സ്വാതി കൃഷ്ണ.. പക്ഷേ, വീഡിയോയുടെ കൂടെ പ്രചരിക്കുന്ന കുറിപ്പ് ഞങ്ങള്‍ എഴുതിയതല്ലെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് ചേവരമ്പലം സ്വദേശിയാണ് സ്വാതി... ഭര്‍ത്താവ് വിപിന്‍റെ വീട് ഷൊര്‍ണൂരിലാണ്... 2017 ജനുവരിയിലായിരുന്നു വിവാഹം.

പ്രസവത്തിന് തലേ ദിവസം ആശുപത്രി റൂമിൽ ഡാന്‍സ് കളിച്ച കോഴിക്കോടുകാരി: വൈറലാകുന്ന ആ വീഡിയോക്ക് പിന്നിലെ കഥ

കുട്ടിക്കാലം മുതലേ ഡാന്‍സ് പഠിക്കുന്നുണ്ട് സ്വാതി.. ഷൊര്‍ണൂരില്‍ ഒരു സ്കൂളില്‍ നൃത്താധ്യാപികയായി ജോലി ചെയ്തുകൊണ്ടിരിക്കെ ആണ് ഗര്‍ഭിണിയാകുന്നത്.

‘’കുട്ടികളെ സ്കൂളിന്‍റെ വാര്‍ഷികത്തിന് നൃത്തം പഠിപ്പിക്കേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് ആദ്യത്തെ മൂന്ന് മാസം ജോലിക്ക് പോയി.. പിന്നെ എല്ലാവരുടെയും നിര്‍ദേശപ്രകാരം കുഞ്ഞുവാവയുടെ ആരോഗ്യത്തെ കരുതി റെസ്റ്റെടുത്തു. പക്ഷേ, നൃത്തമായിരുന്നു മനസ്സുമുഴുവന്‍. കളിക്കാതിരിക്കാനാകുന്നില്ലായിരുന്നു. ആരെങ്കിലും ഒന്ന് സമ്മതം തന്നാല്‍ ഒന്ന് നൃത്തം ചെയ്യാമായിരുന്നുവെന്ന് മനസ്സ് പറഞ്ഞോണ്ടിരിക്കായിരുന്നു. നൃത്തത്തിന് ആ ഒരു ഗ്യാപ്പ് വന്നപ്പോള്‍ തന്നെ മനസ്സിന് ഒരു ടെന്‍ഷനുണ്ടായിരുന്നു.

ശിവാരാധ്യ
ശിവാരാധ്യ

ജൂലൈ മൂന്നിനാണ് മകള്‍ ശിവാരാധ്യ ജനിച്ചത്. അതിന് തലേന്നാണ് ഹോസ്പിറ്റലില്‍ അഡ്മിറ്റായത്. ഞാന്‍ ഡാന്‍സൊക്കെ കളിക്കും എന്ന് അറിയുന്ന ഡോക്ടറാണ്. ഡോക്ടറുടെ മകളും ഞാനും ഒരുമിച്ചാണ് ഡാന്‍സ് പഠിച്ചിരുന്നത്. വെറുതെയിരിക്കല്ലേ, വേണമെങ്കില്‍ രണ്ട് സ്റ്റെപ്പ് കളിച്ചോ, പ്രസവമൊക്കെ അപ്പോ എളുപ്പമാകും എന്ന് തമാശയായി ഡോക്ടര്‍ റൌണ്ട്‍സിന് വന്നപ്പോള്‍ പറഞ്ഞു.

പ്രസവത്തിന് തലേ ദിവസം ആശുപത്രി റൂമിൽ ഡാന്‍സ് കളിച്ച കോഴിക്കോടുകാരി: വൈറലാകുന്ന ആ വീഡിയോക്ക് പിന്നിലെ കഥ

ഡോക്ടര്‍ അനുമതി തന്നപ്പോള്‍ തന്നെ ഭയങ്കര സന്തോഷം വന്നു. അവളത് കേള്‍ക്കാന്‍ കാത്തു നില്‍ക്കാണെന്ന് അമ്മ ഉടനെ തന്നെ ഡോക്ടറോട് പറയുകയും ചെയ്തു. ഞാനാദ്യമായി സ്റ്റേജില്‍ കളിച്ച ഒരു പാട്ടാണ് ശിവദം ശിവനാമം. അപ്പോള്‍ തോന്നി അതുതന്നെ കളിക്കാം എന്ന്.. മൊബൈലില്‍ പാട്ടുവെച്ചു കളിച്ചു നോക്കി.. റൂമില്‍ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നെ കാണുമ്പോള്‍ ഇതിനൊരു രസമുണ്ടാകും എന്ന് പറഞ്ഞ് അമ്മ തന്നെയാണ് അത് മൊബൈലില്‍ ഷൂട്ട് ചെയ്തത്. പിന്നീട്, ഇതിനെ കുറിച്ച് അറിയാത്തവര്‍ക്ക് അറിയാമല്ലോ എന്ന് പറഞ്ഞ് ഭര്‍ത്താവ് അത് ഫെയ്‍സ്ബുക്കില്‍ ഇടുകയായിരുന്നു. ബന്ധുക്കളും പൂര്‍ണ പിന്തുണ തന്നു. ഗര്‍ഭിണിയെന്നാല്‍ രോഗിയെന്ന ആ ചിന്ത തന്നെ മാറണം. അതിന് ഈ വീഡിയോ എല്ലാവരും കാണണം എന്നായിരുന്നു എല്ലാവരുടെയും അഭിപ്രായം. അന്ന് അത് കണ്ടിട്ട് പരിചയമുള്ളവരെല്ലാം വിളിച്ചിരുന്നു. പക്ഷേ, എന്തോ ഇത് ഇപ്പോഴാണ് വൈറലായത്. അതും വാട്സ്ആപ്പ് വഴിയാണ് കൂടുതലും പ്രചരിക്കുന്നത്.

ഗർഭകാലം ആഘോഷമാക്കി മാറ്റുക എന്ന പൂർവികർരുടെ യും ഗുരുനാഥന്റെയും നിർദ്ദേശംങ്ങളുടെ, പ്രത്യക്ഷ പ്രകടീകരണമായിരുന്നു കഴിഞ്ഞ 37 ആഴ്ചകളായി പുണ്യസങ്കേതങ്ങൾ സന്ദർശിച്ചും ബീച്ചിലും പാർക്കിലും ആടി പാടിയും ആഘോഷിച്ച ഞങ്ങളുടെ ജീവിതം . ശരിക്കും ഒരുത്സവം തന്നെ ആയിരുന്നു, പുംസവനം, സീമന്തം, തുടങ്ങി ജാതകർമ്മത്തിൽ വന്നെത്തിനിൽക്കുന്ന മഹാ ഉത്സവം.. ഏങ്കിലും പ്രിയ പത്നി നിന്നെ ഞാൻ വണങ്ങുന്നു. ശരീരത്തിൽ എവിടെങ്കിലും ഒരു പാട് വീഴുന്നതിൽ വിഷമിച്ചിരുന്ന നീ, ഓരോ ദിവസങ്ങൾ കഴിയുന്തോറും അടിവയറ്റിൽ തെളിഞ്ഞു കാണുന്ന പാടുകളെ നോക്കിയും, മുഖത്തു വരുന്ന മാറ്റങ്ങളെ നോക്കിയും പുഞ്ചിരിക്കുന്നത്‌ അത്ഭുതം തന്നെ. ഒടുവിൽ ആ ദിവസം ലേബർ റൂമിലേക്ക് കൊണ്ടുപോകുന്നതിന് അൽപ്പം മുമ്പത്തെ നിന്റെ ആഘോഷം ശരിക്കും എന്നെ ഞെട്ടിച്ചുകളഞ്ഞു(അത് വാക്കുകളിൽ വർണ്ണിക്കാൻ എനിക്കറിയില്ല ഇതിന്റെ കൂടെ വീഡിയോ ആയി പോസ്റ്റുന്നുണ്ട്) പൊക്കിൾകൊടി മുറിച്ചു മാറ്റി കുഞ്ഞിനെ നിൻ്റെ കരങ്ങളിൽ തരുമ്പോൾ , മാറോടു ചേർത്തു പിടിച്ചു പാൽ നൽകുമ്പോൾ ഞാൻ മനസിലാക്കി ഗർഭിണി രോഗിയല്ല ദേവതയാണെന്ന്... ഒരുപാട് നന്ദി.. ഈ ഉത്സവത്തിൽ പുംസവനം സീമന്തം.. തുടങ്ങി ഗര്ഭകാലത്തെ മനോഹരമാക്കാൻ കൂടെ നിന്ന ഗുരുനാഥൻ മാർ ഡോ:ശ്രീനാഥ് കാര്യാട്ടിന്,ഭാരതീയ സംസ്കാരങ്ങൾ ഞങ്ങളിലേക്ക് ഒഴുക്കിയ, ഭാരതീയ ധർമ്മ പ്രചാരണ സഭയ്ക്കും ,കൂടാതെ ഭാരതീയ ധർമ്മ പ്രചാര സഭയുടെ അമരക്കാരനും കട്ട സപ്പോർട്ട് തന്നുകൊണ്ടിരിക്കുന്ന രാമാനന്ദ് കളത്തിങ്ങൽ (ഞങ്ങളുടെ രാംജി ) എപ്പോൾ വിളിക്കുമ്പോൾ സംശയം തീർത്തു തരുന്ന വിശ്വാമ്പരൻ സാർ നും അതുപോലെ സ്വാതിക്ക് പാട്ടിന്റെ പാലാഴി തീർത്ത മുരുകദാസ് ജിക്കും ,ജേഷ്ഠ സഹോദരന്മാരെപ്പോലെ പോലെ എല്ലാറ്റിനും ഞങ്ങളുടെ കൂടെ നിന്ന സുനിലേട്ടനും ,ഷിജു ഏട്ടനും അതുപോലെ എപ്പോഴും വിളിച്ച് അന്വേഷിക്കുന്ന വിഷ്ണുവിനും ,സ്വാതിക്ക് വാക്കുകൾ കൊണ്ടും സാമിപ്യം കൊണ്ടും കൂടെ നിന്ന നിത്യ ജിക്കും ,(ശ്രീനാഥ് ജിയുടെ പത്നി ) ഈ ഒരു ആശയം അവതരിപ്പിച്ചപ്പോൾ എല്ലാറ്റിനും കൂടെ നിൽക്കുകയും ഇതുമായി മുന്നോട്ടുപോകാൻ ഞങ്ങൾക്ക് ശക്തിപകർന്നു കൊണ്ടിരിക്കുന്നു സ്വാതിയുടെ അച്ഛനും അമ്മയ്ക്കും സഹോദരനും എന്റെ അച്ഛനും അമ്മയ്ക്കും സഹോദരനും സഹോദര പത്നിക്കും നന്ദി നന്ദി നന്ദി ..... കൂടാതെ ഞങ്ങളുടെ ആഘോഷങ്ങളിൽ എല്ലാം പങ്കുചേർന്ന സ്വാതി യുടെയും എന്റെയും കുടുംബാംഗങ്ങൾക്ക് ഒരുപാട് നന്ദി നന്ദി നന്ദി Blessed with a baby girl

Posted by Vipin Koodathil on Friday, July 5, 2019

കലാമണ്ഡലം സരസ്വതി ടീച്ചറുടെയും മകള്‍ അശ്വതി ടീച്ചറുടെയും കീഴിലായിരുന്നു നൃത്ത പഠനം തുടങ്ങിയത്. മോഹിനിയാട്ടമായിരുന്നു ടീച്ചറുടെ ശിക്ഷണത്തില്‍ പഠിച്ചത്. 2016 ല്‍ ഡല്‍ഹിയില്‍ വെച്ചുനടന്ന വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവലിന് പോയ ടീമിന്‍റെ കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു. അതിന് വേണ്ടി ഞങ്ങളെ ട്രെയിന്‍ ചെയ്തത് നടന്‍ വിനീതും മേതില്‍ ദേവികയും ഒക്കെ ചേര്‍ന്നാണ്. നടി ലക്ഷ്മി ഗോപാലസ്വാമിയുടെ കൂടെ നൃത്തം ചെയ്യാനുള്ള ഭാഗ്യവും ലഭിച്ചിട്ടുണ്ട്.’’