LiveTV

Live

Kerala

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷവും അതൃപ്തി പരസ്യമാക്കി പി.ജെ ജോസഫ് 

സ്ഥാനാർഥി തന്നെ ചിഹ്നത്തിന് പ്രസക്തിയില്ലായെന്ന് പറയുമ്പോൾ ചിഹ്നം അനുവദിക്കുന്നതിലും കാര്യമില്ലെന്നും ജോസഫ് തുറന്നടിച്ചു.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷവും അതൃപ്തി പരസ്യമാക്കി പി.ജെ ജോസഫ് 

സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷവും കടുത്ത അതൃപ്തി പരസ്യമാക്കി പി.ജെ ജോസഫ്. സ്ഥാനാർഥി വിജയിക്കുമെന്ന് തീർത്ത് പറയാൻ തയാറാകാതിരുന്ന ജോസഫ് ഇത് സംബന്ധിച്ച ചോദ്യത്തിന് തെരഞ്ഞെടുപ്പല്ലേ എന്ന് മാത്രം മറുപടി ഒതുക്കി. സ്ഥാനാർഥി തന്നെ ചിഹ്നത്തിന് പ്രസക്തിയില്ലായെന്ന് പറയുമ്പോൾ ചിഹ്നം അനുവദിക്കുന്നതിലും കാര്യമില്ലെന്നും ജോസഫ് തുറന്നടിച്ചു.

സ്ഥാനാർഥി പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ യു.ഡി.എഫ് സമ്മർദ്ദത്തിന് വഴങ്ങിയാണ് ജോസ് ടോമിനെ അംഗീകരിച്ചതെന്ന് വ്യക്തമാക്കുന്നതായിരുന്നു പി.ജെ ജോസഫിന്റെ വാക്കുകൾ. ചിഹ്നം സoബന്ധിച്ച സ്ഥാനാർഥിയുടെ ആദ്യ പ്രതികരണവും ജോസഫിനെ രോഷാകുലനാക്കി. വിജയ സാധ്യത സംബന്ധിച്ച ചോദ്യത്തിന് തെരഞ്ഞെടുപ്പല്ലേ എന്ന് കൂടി ജോസഫ് പറഞ്ഞുവെച്ചതോടെ അതൃപ്തിയുടെ ആഴവും വ്യക്തമായി.