LiveTV

Live

Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോം പുലിക്കുന്നേൽ യു.ഡി.എഫ് സ്ഥാനാര്‍ഥി 

പാലാ ഉപതെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് നേതാവ് ജോസ് ടോം പുലിക്കുന്നേല്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയാവും. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ് ജോസ് ടോം. 

പാലാ ഉപതെരഞ്ഞെടുപ്പ്; ജോസ് ടോം പുലിക്കുന്നേൽ യു.ഡി.എഫ് സ്ഥാനാര്‍ഥി 

നാടകീയ രംഗങ്ങൾക്ക് ഒടുവിൽ ആണ് പാലായിലെ സ്ഥാനാർഥിയെ യു.ഡി.എഫ് പ്രഖ്യാപിച്ചത്. അവസാന നിമിഷം വരെ നിഷ ജോസ് കെ മാണിയുടെ പേര് ചർച്ച ചെയ്തെങ്കിലും ജോസഫിനെ അനുനയിപ്പിക്കാൻ ജോസ് ടോമിലേക്ക് യു.ഡി.എഫ് എത്തുകയായിരുന്നു. എന്നാൽ ജോസ് ടോമിന്റെ സ്ഥാനാർഥിത്വത്തിലും ജോസഫ് വിഭാഗത്തിന് എതിർപ്പുണ്ട് എന്നാണ് സൂചന.

ജോസ് കെ മാണി നിയോഗിച്ച ഉപസമിതിക്ക് മുമ്പാകെ നിഷ ജോസ് കെ മാണിയുടെ പേര് തന്നെയാണ് ഉയർന്നുവന്നത്. എന്നാൽ ജോസഫ് ശക്തമായി എതിർത്തു. ഇതോടെ യു.ഡി.എഫ് നേതൃത്വം ജോസ് കെ മാണിയുമായും പി.ജെ ജോസഫുമായും ആശയവിനിമയം നടത്തി. കോട്ടയം ഡി.സി.സി.യിൽ ചേർന്ന യു.ഡി.എഫ് നേതൃയോഗം ഇരു വിഭാഗവുമായി ചർച്ച നടത്തി. പിന്നാലെ വീട്ടിൽനിന്ന് സ്ഥാനാർഥി വേണ്ടെന്ന് ജോസ് കെ മാണി തീരുമാനിച്ചു. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് യു.ഡി.എഫ് നേതൃത്വം ജോസ് ടോമിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

സ്ഥാനാർഥിയെ പ്രഖ്യാപിച്ചു എങ്കിലും ചിഹ്നത്തിന്‍റെ കാര്യത്തിൽ സമവായം ഉണ്ടാക്കാൻ യു.ഡി.എഫ് നേതൃത്വത്തിനു സാധിച്ചില്ല. ജോസഫ് ഇടഞ്ഞു നിൽക്കുന്ന സാഹചര്യത്തിൽ ചിഹ്നത്തിന്‍റെ കാര്യം ചർച്ച ചെയ്ത് പിന്നീട് തീരുമാനിക്കാം എന്നാണ് യു.ഡി.എഫ് പറയുന്നത്. ജോസ് ടോമിന്‍റെ സ്ഥാനാർത്ഥിത്വത്തെയും ജോസഫ് ആദ്യം എതിർത്തു. പാർട്ടിയിൽ നടപടി നേരിട്ട ആൾക്ക് ചിഹ്നം നൽകാനാവില്ലെന്ന് ആയിരുന്നു ജോസഫിന്‍റെ പ്രതികരണം. എന്നാൽ യു.ഡി.എഫ് ഇടപെട്ട് ജോസഫ് അനുനയിപ്പിച്ചു.