LiveTV

Live

Kerala

പാലാ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാർഥിയാരെന്ന് ഇന്ന് തന്നെ തീരുമാനിക്കാൻ തിരക്കിട്ട നീക്കങ്ങൾ സജീവം

ജോസ് കെ. മാണി വിഭാഗത്തിന്റെ ഉപസമിതി സ്ഥാനാർഥിയാരെന്ന് ഉടൻ യു.ഡി.എഫിനെ അറിയിക്കും

 പാലാ ഉപതെരഞ്ഞെടുപ്പ്; യു.ഡി.എഫ് സ്ഥാനാർഥിയാരെന്ന് ഇന്ന് തന്നെ തീരുമാനിക്കാൻ തിരക്കിട്ട നീക്കങ്ങൾ സജീവം

പാലാ ഉപതെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർഥിയാരെന്ന് ഇന്ന് തന്നെ തീരുമാനിക്കാൻ തിരക്കിട്ട നീക്കങ്ങൾ സജീവം. ജോസ് കെ. മാണി വിഭാഗത്തിന്റെ ഉപസമിതി സ്ഥാനാർഥിയാരെന്ന് ഉടൻ യു.ഡി.എഫിനെ അറിയിക്കും .ഇതിന് ശേഷം സമവായത്തിലൂടെ സ്ഥാനാർഥിയെ പ്രഖ്യാപിക്കാനായി യു.ഡി.എഫ് നേതാക്കൾ ഇരു വിഭാഗവുമായി ചർച്ച നടത്തും.

ജോസ് കെ. മാണി പക്ഷത്തെ ഏഴംഗ ഉപസമിതി ഇന്ന് ഉച്ചയ്ക്ക് ശേഷമാവും സ്ഥാനാർഥിയാരെന്ന വിവരം യു.ഡി.എഫിനെ അറിയിക്കുക. നിഷാ ജോസ് കെ. മാണിയുടെ പേരിന് തന്നെയാണ് ചർച്ചകളിൽ മുൻഗണനയെങ്കിലും ഉപസമിതിയോ ജോസ് കെ. മാണിയോ നിലപാട് പരസ്യമാക്കാൻ തയ്യാറായിട്ടില്ല. ജോസ് പക്ഷത്ത് സ്ഥാനാർഥിയുടെ കാര്യത്തിൽ ധാരണയായ ശേഷം ജോസഫുമായി ചർച്ച നടത്തിയാൽ മതിയെന്നാണ് യു.ഡി.എഫ് നേതാക്കളുടെ നിലപാട് . ഇന്ന് തന്നെ ഇക്കാര്യത്തിലെല്ലാം ധാരണ രൂപപ്പെടുത്താനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ആഗ്രഹം.

വൈകിട്ട് കോട്ടയത്ത് വെച്ച് ജോസഫും ജോസ് കെ. മാണിയുമായി യു.ഡി.എഫ് നേതൃത്വം ചർച്ച നടത്തുക. ഇതിലൂടെ ജോസഫിനെ കൂടി അനുനയിപ്പിച്ച് രണ്ടില ചിഹ്നത്തിൽ തന്നെ യു.ഡി.എഫ് സ്ഥാനാർഥിയെ കളത്തിലിറക്കാനാണ് നീക്കം.