LiveTV

Live

Kerala

പാലായില്‍ നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ഥിയാകില്ല 

യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണിയുടെ കുടുംബത്തില്‍ നിന്ന് വരില്ലെന്ന് തോമസ് ചാഴിക്കാടന്‍ എംപി പറഞ്ഞു.

പാലായില്‍ നിഷ ജോസ് കെ മാണി യു.ഡി.എഫ് സ്ഥാനാര്‍ഥിയാകില്ല 

പാല ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാര് എന്നത് സംബന്ധിച്ച തീരുമാനം നീളുന്നു. ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന നിഷ ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാകില്ല എന്നാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. യുഡിഎഫ് സ്ഥാനാര്‍ഥിയായി മാണിയുടെ കുടുംബത്തില്‍ നിന്ന് വരില്ലെന്ന് തോമസ് ചാഴിക്കാടന്‍ എംപി പറഞ്ഞു.

ജോസ് കെ മാണിയും നിഷയും താത്പര്യമില്ലെന്ന് അറിയിച്ചുവെന്നും തോമസ് ചാഴിക്കാടന്‍ വ്യക്തമാക്കി. അതേസമയം കേരളകോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറി ജോസ് ടോം പുലികുന്നേല്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റുമാണ് ജോസ് ടോം.