LiveTV

Live

Kerala

പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനം നാടകമാണെന്ന യൂത്ത് ലീഗ് പരാമര്‍ശത്തെ തള്ളി കുഞ്ഞാലിക്കുട്ടി

സന്ദര്‍ശനത്തെക്കുറിച്ച് പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളില്ല

 പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനം നാടകമാണെന്ന യൂത്ത് ലീഗ് പരാമര്‍ശത്തെ തള്ളി കുഞ്ഞാലിക്കുട്ടി

പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനം നാടകമാണെന്ന യൂത്ത് ലീഗ് പരാമര്‍ശത്തെ തള്ളി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. ഏത് സാഹചര്യത്തിലാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാറിന്റെ പരാമര്‍ശമുണ്ടായതെന്ന് പരിശോധിക്കും. സന്ദര്‍ശനത്തെക്കുറിച്ച് പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളില്ല.‍ഡല്‍ഹിയില്‍ ഉണ്ടായിരുന്ന നേതാക്കള്‍ പെട്ടെന്ന് എടുത്ത തീരുമാനമായതിനാല്‍ കശ്മീര്‍ സന്ദര്‍ശനം ലീഗിനെ അറിയിച്ചിരുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മീഡിയവണ്‍ വ്യൂ പോയിന്റിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനം രാഷ്ട്രീയ നാടകമാണെന്നായിരുന്നു എന്നായിരുന്നു യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിര്‍ ഗഫാറിന്റെ പരാമര്‍ശം. നേതാക്കളെ കടത്തിവിടില്ലെന്ന് അറിയാമായിരുന്നതിനാലാണ് മുസ്ലീം ലീഗ് എം.പിമാര്‍ പ്രതിപക്ഷ സംഘത്തോടൊപ്പം പോകാതിരുന്നതെന്നും ഗഫാര്‍ പറഞ്ഞിരുന്നു. ഇതിനെ തള്ളുകയാണ് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. യൂത്ത് ലീഗ് ദേശീയ പ്രസിഡന്റിന്റെ പരാമര്‍ശം പരിശോധിക്കും. സന്ദര്‍ശനത്തെക്കുറിച്ച് പാര്‍ട്ടിയില്‍ പല അഭിപ്രായങ്ങളില്ല.‍ ഡല്‍ഹിയില്‍ ഉണ്ടായിരുന്ന പ്രതിപക്ഷ നേതാക്കള്‍ പെട്ടെന്ന് എടുത്ത തീരുമാനമായിരുന്നു അത്.

രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കശ്മീരിലേക്ക് പോയ പ്രതിപക്ഷ നേതാക്കളുടെ സംഘത്തില്‍ മുസ്ലീം ലീഗ് എം.പിമാര്‍ പോകാതിരുന്നത് ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.