LiveTV

Live

Kerala

മുല്ലപ്പള്ളിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി; രാഷ്ട്രീയ പ്രചരണം നടത്താന്‍ കെ.പി.സി.സിയില്‍ ആലോചന

പാലാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയായി പ്രചരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍ 

മുല്ലപ്പള്ളിക്കെതിരെ പ്രോസിക്യൂഷന്‍ അനുമതി;  രാഷ്ട്രീയ പ്രചരണം നടത്താന്‍  കെ.പി.സി.സിയില്‍ ആലോചന

കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ രാഷ്ട്രീയ പ്രചരണം നടത്താന്‍ കെ.പി.സി.സിയില്‍ ആലോചന. പാലാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ രാഷ്ട്രീയ വേട്ടയായി പ്രചരിപ്പിക്കുന്നത് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഡി.ജി.പി കേസ് ഫയല്‍ ചെയ്താല്‍ മികച്ച അഭിഭാഷകരെ ഇറക്കി നിയമപോരാട്ടവും നടത്തും.

ഡി.ജി.പിക്കെതിരെ രാഷ്ട്രീയ വിമര്‍ശമുന്നയിച്ച കെ പി സി സി അധ്യക്ഷനെതിരെ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ സര്‍ക്കാര്‍ നിലപാടിനെതിരെ സംസ്ഥാനത്തെ കോണ്‍ഗ്രസ് യു.ഡി.എഫ് നേതൃത്വം ഒറ്റക്കെട്ടായാണ് പ്രതിഷേധിച്ചത്. സര്‍ക്കാരിന്‍റെ ജനാധിപത്യ വിരുദ്ധ നടപടിയായും രാഷ്ട്രീയ വേട്ടയായും ഇതിനെ വിശേഷിപ്പിച്ചു. പാലാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ വിഷയത്തെ കൂടുല്‍ വികസിപ്പിക്കേണ്ടതുണ്ടോ എന്ന ആലോചനയിലാണ് കെ.പി.സി.സി നേതൃത്വം. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന രാഷ്ട്രീയ നേതാക്കളെ കേസില്‍ കുടുക്കുന്നത് ഫാസിസ്റ്റ് പ്രവണതയാണെന്ന ആരോപണമാണ് പ്രതിപക്ഷം മുന്നോട്ട് വെക്കുന്നത്. ഇത്തരമൊരു പ്രചരണം തെരഞ്ഞെടുപ്പ് കാലഘട്ടത്തില്‍ ഗുണം ചെയ്യാനിടയുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ് യു.ഡി.എഫ് നേതാക്കളുടെ വിലയിരുത്തല്‍. സര്‍ക്കാര്‍ നടപടിയെ ന്യായീകരിക്കാന്‍ എല്‍.ഡി.എഫ് നേതാക്കളാരും എത്തിയില്ല എന്നതും ശ്രദ്ധേയമാണ്. സര്‍ക്കാര്‍ പ്രതിരോധത്തില്‍ അകപ്പെട്ടതായി ബോധ്യപ്പെട്ടാല്‍ വിമര്‍ശം ശക്തമാക്കാനും അവര്‍ തീരുമാനിക്കും. ഡി.ജി.പി അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയല്‍ മാനനഷ്ടക്കേസ് നല്‍കിയിലേക്കും. അങ്ങനെയെങ്കില്‍ അതിനെ പ്രതിരോധിക്കാന്‍ മികച്ച അഭിഭാഷകരെ ഇറക്കാനും നേതാക്കള്‍ ആലോചിക്കുന്നുണ്ട്